റിയാദ്:രാജസ്ഥാൻ രാജ്യന്തര ചലച്ചിത്രമേളയിലെ പുരസ്ക്കാര ജേതാവും തിരുവനന്തപുരം സത്യജിത്ത് റായ് ഫിലിം ഫൗണ്ടേഷൻ അവാർഡും നേടി മലയാള പ്രവാസത്തിന്റെ യശസ്സ് ഉയർത്തിയ റിയാദിലെ വ്യവസായ പ്രമുഖനും ഷിഫ മലയാളി സമാജം രക്ഷാധികാരിയുമായ ഷാജു വാലപ്പന് സമാജം പ്രവർത്തകർ റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. സിനിമാ നിർമ്മാണ രംഗത്തെ വിജയത്തിനുശേഷം സംവിധാന രംഗത്തേക്ക് ചുവടുവെച്ച ഷാജുവാലപ്പൻ തന്റെ ആദ്യചിത്രമായ “നിഴൽ വ്യാപാരികളിലൂടെ”മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ചടങ്ങിൽ ഫിറോസ് പോത്തൻകോട് ,സന്തോഷ് തിരുവല്ല ,സാബു പത്തടി രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, പ്രകാശ് ബാബു വടകര ,ബിജു മടത്തറ , അലവിക്കുട്ടി,ജിയോ ഷാജി,ജോയിൽ,ഗോപി എന്നിവർ പങ്കെടുത്തു.
![]()
