റിയാദ്: സൗദി അറേബ്യയിൽ തുറന്ന വാഹനങ്ങളിൽ ചരക്ക് കൊണ്ടുപോകുന്നപോലെ മനുഷ്യരെ കൊണ്ട് പോയാൽ ഇനി പിഴ നൽകേണ്ടി വരും. ഇത്തരം നിയമലംഘനങ്ങൾക്ക് 900 റിയൽ പിഴ വരെ നൽകേണ്ടി വരുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം മന്ത്രാലം പുറപ്പെടുവിച്ചു. ചില തൊഴിലുടമകൾ തൊഴിലാളികളെ തുറന്ന വാഹനങ്ങളിൽ പണിയിടങ്ങളിലേക്ക് കൊണ്ട് പോകുന്നതിനു ഇതോടെ അറുതിയാകും. വാഹനത്തിനു നിർദേശിച്ച സീറ്റുകൾക്ക് പുറമെ ആളുകളെ കയറ്റുകയോ സീറ്റിനു മുകളിൽ ഇരുത്തിയും കുത്തി നിറച്ചും യാത്ര ചെയ്യിപ്പിക്കുകയോ ചെയ്യുന്ന വർക്കാണ് പിഴ ലഭിക്കുക. തുറന്ന വാഹനങ്ങളിൽ ലോറി, പിക്കപ്പ്, ഡൈന തുടങ്ങിയ വാഹനങ്ങളിൽ പുറകിൽ ആളുകളെ കയറ്റി യാത്രചെയ്യിപ്പിക്കുന്നതും ഈ നിയമത്തിനു കീഴിൽ വരുമെന്ന് ട്രാഫിക് വിഭാഗം നിർദേശത്തിൽ പറയുന്നു. ശക്തമായ ചൂടും സുരക്ഷിതമല്ലാത്ത യാത്രകളും ശ്രദ്ധയിൽ പെട്ടതിനാലാണ് ഈ നടപടി.
![]()
