ദോഹ :ഗൾഫ് മേഖലകളിലേക്കുള്ള അനിയന്ത്രിത അമിത വിമാന യാത്ര കൂലി വർധനവിനെതിരെ നിയമ നടപടികൾക്ക് തുടക്കം കുറിച്ചു ഖത്തർ പ്രവാസി കൂട്ടായ്മ. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഖത്തറിലെ ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചർസ് അസോസിയേഷൻ (ഗപാഖ് ) കേരള ഹൈക്കോടതിയെ സമീപിച്ചു. വിമാന യാത്ര കൂലി വർധനയിൽ ഇടപെടാൻ കഴിയില്ല എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ആലപ്പുഴ പാര്‍ലമെന്റ് അംഗം എ എം ആരിഫിന്റെ ചോദ്യത്തിന് നൽകിയിരുന്നു.
ഇതേ ആവശ്യം പറഞ്ഞു കേന്ദ്ര മന്ത്രിക്ക് അടൂർ പ്രകാശ് നൽകിയ നിവേദനത്തിനും ഇതേ മറുപടി തന്നെയാണ് മന്ത്രി നൽകിയത്.
ഗപാക് ഓർഗാനൈസിങ് സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ അബ്ദുൽ റൗഫ് കൊണ്ടോട്ടിയാണ് അഡ്വ. അലക്സ് കെ ജോൺ മുഖേന ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. ഷാർജയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ സജി ചെറിയാൻ, ദിനേശ് ചന്ദന എന്നിവരും കേസിൽ കക്ഷി ചേർന്നു. ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ, എയർ ഇന്ത്യ, ഇൻഡിഗോ എന്നിവരെ എതിർ കക്ഷികളാക്കിയാണ് കേസ്.വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധവുമായി പലതവണ രംഗത്ത് വന്നെങ്കിലും ഫലമൊന്നും ഉണ്ടായിട്ടില്ല
![]()
