ദുബായ്: ലാനിയ ഫാഖിറക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങൾ. വേർപെട്ട് പോയ തന്റെ കുതിരയെ കെട്ടിപ്പിടിച്ച് കരയുന ലാനിയ ഫാഗിറയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ ഇഷ്ട്ട കുതിരയുടെ വിയോഗം താങ്ങാനാകാതെ കരയുന്ന ഇറാഖി ബാലികയുടെ വീഡിയോ നിരവധി പേരുടെ കണ്ണുനനയിച്ചിരുന്നു. ജെസ്നോ എന്ന കുതിരയുടെ വിയോഗവും ലാനിയയുടെ കരച്ചിലും കുതിര പ്രേമികളുടെ ഹൃദയത്തെ കീഴടക്കി.
കുതിരയുടെ വേർപാടിൽ പൊട്ടിക്കരഞ്ഞ ലാനിയ ഫാഖിറയുടെ വീഡിയോ കണ്ട ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ഒന്നിന് പകരം ഒരു പറ്റം കുതിരകളെ സമ്മാനമായി നൽകാൻ ഉത്തരവിടുകയായിരുന്നു. ഒപ്പം കുതിര സവാരിക്കായി പരിശീലന കേന്ദ്രം തുടങ്ങുവാനുള്ള നിർദേശവും നൽകി. ഇറാഖിലെ ഏറ്റവും പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിയാണ് ലാനിയാ ഫാഖിറാ.ഒപ്പം ഈ എട്ട് വയസുകാരിയുടെ ആഗ്രഹം പോലെ മറ്റുള്ളവർക്ക് കുതിര സവാരി പഠിക്കുന്നതിനുള്ള സൗകര്യം പരിശീലന കേന്ദ്രത്തിൽ ഒരുക്കാനും തീരുമാനിച്ചു. ഇറാഖിലെ ഖുർദിസ്ഥാൻ സ്വദേശിയാണ് ഈ കുഞ്ഞു മിടുക്കി.കുതിരപ്രേമിയായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ലോകോത്തര മത്സര കുതിരകളുടെ ഉടമ കൂടിയാണ്.
![]()
