ന്യൂഡല്‍ഹി: മണിപ്പൂർ കലാപത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിനു സംയുക്ത പ്രതിപക്ഷ നീക്കം. 26 പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ “ഇന്ത്യ”യാണ് കേന്ദ്രസര്‍ക്കാരിനെതിരെ ലോക് സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആലോചിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നത്.മണിപ്പൂരില്‍ 83 ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളില്‍ പ്രധാനമന്ത്രി പാര്‍ലമെ ന്റില്‍ സമഗ്രമായ പ്രസ്താവന നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്ററിലൂടെ ആവശ്യപ്പെട്ടു. ഭയാനകമായ കഥകളാണ് അവിടെ നിന്നും ദിവസവും കേൾക്കുന്നതും കാണുന്നതും. മണിപ്പൂരിലെ കലാപങ്ങളില്‍ പ്രധാനമന്ത്രി മറുപടി നൽകിയേ പറ്റു. വടക്കുകിഴക്കന്‍ മേഖലയിലെ സ്ഥിതി വളരെ ഗുരുതരമാണ്.അയാൾ സംസ്ഥാനങ്ങളിലേക്ക് അക്രമം പടരാൻ സാദ്യത കാണുന്നു,മണിപ്പൂരില്‍ എപ്പോള്‍ സാധാരണ നില കൈവരിക്കുമെന്നും പ്രധാനമന്ത്രി വിശദീകരിക്കണമെന്നും ഖാര്‍ഗെ ട്വീറ്റില്‍ ആവശ്യപ്പെട്ടു
![]()
