റിയാദ് :ഏറെ അനിശ്ചിതത്വത്തിനൊടുവിൽ പാലക്കാട് ചെറുപ്പളശ്ശേരി നെല്ലായ സ്വദേശിയുടെ മയ്യിത്ത് റിയാദിൽ കബറടക്കി. താമസസ്ഥലത്ത് നിന്ന് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റെഡ്ക്രസന്റ് ആംബുലൻസ്മായി ബന്ധപ്പെടുകയും അൽ ഫലാഹ് ഹോസ്പിറ്റലിൽ എത്തുക്കുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിനു
സൗദിയിൽ പ്രവേശിച്ചതിന്റെ വിസ രേഖകളോ,താമസ രേഖകളോ ഇല്ലാത്തതിന്ന്ന്റെ അടിസ്ഥാനത്തിൽ നിയമ നടപടികൾ പൂർത്തീകരിക്കാൻ പ്രതിസന്ധി നേരിടുകയും,കുടുംബം വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയെ ബന്ധപ്പെടുകയുമായിരുന്നു.
തുടർന്ന് രേഖകളുടെ അഭാവത്തിലും അവ്യക്തതയിലും പോലീസ് മയ്യിത്ത് ഫോറൻസിക്കിന്റെ പരിശോധനയ്ക്കായി ശുമൈസി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ശേഷം ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിന്റെ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് സ്റ്റേഷനിലെ സങ്കേതിക തടസ്സങ്ങൾ നീക്കുകയും മയ്യിത്ത് മറവ് ചെയ്യുന്നതിന് ആവിശ്യമായ രേഖകൾ ലഭിക്കുകയും ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച മഗ്രിബ് നിസ്കാരത്തിന് ശേഷം നസീം മഖ്ബറയിൽ കബറടക്കുകയും ചെയ്തു
പിതാവ് പരേതനായ അബു
മാതാവ് നബീസ
റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ,റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്കിന്റെയും , ജനറൽ കൺവീനർ റിയാസ് ചിങ്ങത്തിന്റെയും നേതൃത്വത്തിൽ ഹാഷിം മൂടാൽ, ജാഫർ വീമ്പൂർ,നസീർ കണ്ണീരി, അൻഷിഫ് അങ്ങാടിപ്പുറം, അബ്ദുറഹിമാൻ ചേലമ്പ്ര എന്നിവരുടെ നേദൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്
![]()
