കോഴിക്കോട്: അടുത്ത ഹജ്ജിനുള്ള അപേക്ഷ സമർപ്പിക്കുവാനുള്ള കാലവധി അവസാനിക്കാൻ ഇനി നാല് ദിവസം കൂടി മാത്രം. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഓഗസ്റ്റ് 7 വരെ അപേക്ഷ നൽകാൻ കഴിയുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ച 22,572 അപേക്ഷകളിൻ മേലുള്ള നടപടികൾ കോഴിക്കോട് ഹജ്ജ് ഹൗസിൽ പുരോഗമിക്കുന്നു. അവധി ദിവസമായ ഞായറാഴ്ചയും ഹജ്ജ് ഹൗസ് തുറന്ന് പ്രവർത്തിച്ചതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു. അപേക്ഷകൾ പൂർത്തിയാകുന്ന മുറക്ക് നറുക്കെടുപ്പിലൂടെ തീർത്ഥാടകരെ തെരഞ്ഞെടുക്കും.
![]()
