ഖസിം:ചത്തിസ്ഗഡിൽ സംഘ പരിവാർ സർക്കാർ ജയിലിൽ അടച്ച കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു എന്ന വാർത്ത രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷം നൽകുന്നതാണ് എന്ന് കന്യാ സ്ത്രീകൾക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ്സ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.
പ്രസിഡന്റ് അബ്ദു റഹ്മാൻ തിരൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സക്കിർ പത്തറ, മനോജ് തോമസ്, മുജീബ് ഒതായി, സജി ജോബ്, നജിമുദീൻ, സുധീർ കായംകുളം, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം സ്വാഗതവും ജോയ്ൻ്റ് ട്രഷറർ ഷിയാസ് കണിയാപുരം നന്ദിയും പറഞ്ഞു
![]()
