സാഹിബേ.. നിർബന്ധമായും നിങ്ങളും കുടുംബവും പങ്കെടുക്കണം. ഈ വാക്കുകൾ ശബ്ദ് സന്ദേശമായും അക്ഷരകൂട്ടങ്ങളായും എനിക്ക് ലഭിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ആരോഗ്യ പ്രയാസങ്ങൾക്കിടയിൽ ഇത് നിരന്തരമായപ്പോഴാണ് കല്യാണത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതും തിരുവനന്തപുരത്ത് നിന്ന് മലബാറിലേക്ക് യാത്ര തിരിച്ചതും.
റിയാദിലെ മലപ്പുറം ജില്ല ഒ.ഐ.സി സി നേതാവും സഹോദര തുല്യനായ പ്രിയ സുഹൃത്തുമായ സിദ്ധീഖ് കല്ലുപറമ്പൻ്റെ മക്കളുടെ വിവാഹത്തിനായിട്ടാണ് യാത്ര.
മക്കളുടെ വിവാഹം എന്നേ പറഞ്ഞുള്ളു..
ജീവിതത്തിൽ ഇത് വരെ ഇങ്ങനൊരു കല്യാണം ഞാൻ ആസ്വദിച്ചിട്ടില്ല.
സിദ്ധീഖ് ഇക്കയുടെ രണ്ട് മക്കൾ, രണ്ടാളുടേയും പുതുമണവാട്ടികൾ, അവർക്കരികിലായി അണിഞ്ഞൊരുങ്ങിയ മറ്റ് രണ്ട് മണവാട്ടിമാർ. മൊത്തത്തിൽ നവദമ്പതികളുടെ ഒരു മേളം. ആടിയും പാടിയും അവരുടെ സന്തോഷത്തിൽ ഞാനും ഒപ്പം കൂടി. മക്കളുടെ വിവാഹവേദിയിൽ വെച്ച് രണ്ട് കൂടപ്പിറപ്പുകളുടെ മക്കളുടെ വിവാഹം കൂടി നടക്കുകയാണെന്ന് അപ്പോഴാണ് സിദ്ധീഖ് ഇക്ക പറഞ്ഞത്. എന്നെ കൂടാതെ റിയാദിലെ പഴയതും പുതിയതുമായ നിരവധി പ്രവാസികൾ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. ബന്ധു മിത്രാധികൾ, നാല് മണവാട്ടിമ്മാരുടെയും കൂട്ടുകാർ. മണവാളൻമ്മാരുടെ ചങ്ക് ഫ്രണ്ട്സുകൾ എന്നു വേണ്ട മലബാർ ഇളകി മറിഞ്ഞെത്തിയിട്ടുണ്ട്. സിദ്ധീഖ് ഇക്കയുടെ പ്രിയ നേതാവും സുഹൃത്തുമായ പ്രതിപക്ഷ നേതാവ് വി.ടി. സധീശൻ നേരിട്ട് ആശംസകൾ ആർപ്പിക്കാനെത്തിയത് എന്നിൽ കൗതുകം ഉളവാക്കി. ക്ഷണം സ്വീകരിച്ച് വന്നവരെ ആദിത്യ മര്യാദ നൽകി സ്വീകരിക്കാൻ സിദ്ധീഖ് ഇക്കയും കുടുംബവും പ്രത്യേകിച്ച് കൂടപിറപ്പുകൾ മറന്നില്ല. വലിയവരെന്നോ ചെറിയവരെന്നോ വേർതിരിക്കാതെ എല്ലാപേരെയും ചേർത്ത് നിർത്താനും സുഖവിവരങ്ങൾ അന്വേഷിക്കാനും ഈ തിരക്കിനിടയിലും സമയം കണ്ടെത്തി എന്നത് അസൂയാവഹമാണ്. സഹോദരങ്ങൾക്കിടയിൽ പോലും വേർതിരിവുകളും മതിലുകളും ഉയരുന്ന ഇക്കാലത്ത് നിങ്ങൾ കാണിച്ചുതരുന്ന കല്യാണ ആഘോഷങ്ങളിൽ നിന്ന് പോലും ഞങ്ങൾക്ക് പലതും പഠിക്കാനുണ്ട്. തിരക്കിനിടയിൽ വേണ്ട വിധം പരിഗണിച്ചില്ലെന്ന ശബ്ദസന്ദേശം കറകളത്ത ആ സ്നേഹത്തിൻ്റെ സാക്ഷ്യപത്രമായി ഞാൻ തലസ്ഥാനത്തേക്ക് കൊണ്ട് പോകുകയാണ്.
![]()
