മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ബറഹയിലെ കുവൈറ്റ് ഹോസ്പിറ്റലിൽ നൂറുകണക്കിന് പ്രവർത്തകരാണ് രക്തദാനത്തിനായി എത്തിച്ചേർന്നത്.
ഇൻകാസ് ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ കണ്ണീരൊപ്പുന്ന കാപട്യങ്ങളില്ലാത്ത ജനകീയനായ നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് യു എ ഇ നാഷ്ണൽ ജനറൽ സെക്രട്ടറിമാരായ ബി എ നാസർ, സി എ ബിജു, ദുബൈ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റുമാരായ ബി പവിത്രൻ, ബാലകൃഷ്ണൻ ആലിപ്ര, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നാരാണിപ്പുഴ, നാഷ്ണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, എക്സിക്യൂട്ടീവ് അംഗം ഡോ. റെൻഷി രഞ്ജിത്ത്, സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സുലൈമാൻ കറുത്താക്ക, ഷംസീർ നാദാപുരം, സെക്രട്ടറിമാരായ ആരിഷ് അബൂബക്കർ, സി സാദിഖലി, എക്സിക്യൂട്ടീവ് അംഗം താരിസ്, തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആന്റോ അബ്രഹാം, ജനറൽ സെക്രട്ടറിമാരായ ആഷിഫ് വി എ, ഷാഫി കെ കെ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി രാജാറാം കെ മോഹൻ സ്വാഗതവും, ട്രഷറർ മിസ്ബ യൂനസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായ ബഷീർ ചേറ്റുവ, അലാവുദ്ധീൻ അബൂബക്കർ, നജീബ് കേച്ചേരി, ഷാജഹാൻ സുൽത്താൻ, സുധീർ സലാഹു, നാസർ പുന്നയൂർ, നിപിൻ ശ്രീകോവിൽ, സഗീർ വാടാനപ്പള്ളി, സുഭാഷ് ചന്ദ്രബോസ്, എ ബി പ്രസാദ്, റാഫി കോമലത്ത്, ഷജീർ എറിയാട്, അബ്ദുൽ സലാം, ജെൻസൺ, ഇബ്രാഹിം, കേരള ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധി ഉണ്ണി തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.
![]()
