ബുറൈദ : ഒഐസിസി അൽ ഖസ്സീം സെൻട്രൽ കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നൗഫലിൻ്റെ ചികിൽസാർത്ഥം ഒ ഐ സി സി പ്രവർത്തകരിൽ നിന്ന് സ്വരൂപിച്ച ഫണ്ട് ട്രഷറർ അനസ് ഹമീദിൽ നിന്ന് നൗഫലിന് വേണ്ടി പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ തിരൂർ ഏറ്റുവാങ്ങി.
പ്രസിഡൻ്റ് അബ്ദുൽ റഹിമാൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, കലാ കായിക കൺവീനർ സുധീർ കായംകുളം , ജോയ്ൻ്റ് സെക്രട്ടറിമാരായ റഹീം കണ്ണൂർ, സക്കീർ കുറ്റിപ്പുറം, ജോയ്ൻ്റ് ട്രഷറർ ഷിയാസ് കണിയാപുരം, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
![]()
