ബംഗളൂരു: ദേശീയ പ്രതിപക്ഷ പാർട്ടികൾ 2024 പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ സഖ്യത്തിന് രൂപം നൽകി . 26 പാർട്ടികൾ ചേർന്ന ദേശീയ പ്രതിപക്ഷ സഖ്യം ഇനി ‘ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ്’ ( INDIA ) എന്ന പേരിൽ അറിയപ്പെടും. ഇംഗ്ലീഷില്‍ ചുരുക്കിയെഴുതിയാല്‍ ‘ഇന്ത്യ’ എന്നാകും. ബാംഗ്ലൂരിൽ ചേർന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്.
സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ നടക്കും.രാഹുല്‍ ഗാന്ധിയാണ് ഈ പേര് നിര്‍ദേശിച്ചതെന്നാണ് സൂചന.
സഖ്യം എന്ന് അര്‍ത്ഥം വരുന്ന അലയന്‍സ് എന്ന പദം ഒഴിവാക്കി ‘ഫ്രണ്ട്’ (മുന്നണി) എന്ന് ചേര്‍ക്കണമെന്ന് ഇടത് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഭൂരിഭാഗം നേതാ ക്കളും നിലവില്‍ നിര്‍ദേശിച്ച പേര് മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
മുംബൈയില്‍ ചേരുന്ന മൂന്നാമത്തെ യോഗത്തില്‍ പതിനൊന്ന് അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. ആരൊക്കെയാണ് സഖ്യത്തിന്റെ മുഖങ്ങള്‍ എന്ന് ഈ യോഗ ത്തില്‍ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് ‘ഇന്ത്യയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടം ആയിരിക്കുമെന്ന്’ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലുണ്ടായ ചര്‍ച്ചകള്‍ ഫലപ്രദം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2024 ൽ കോൺഗ്രസിന് പ്രധാനമന്ത്രി പദമല്ല പ്രധാനം എന്നും രാജ്യത്തെ ബി ജെ പി യുടെ ഫാസിസിറ് ഭരണത്തിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് കൊണ്ഗ്രെസ്സ് നേതൃത്വം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
![]()
