നജ്റാൻ : തലശ്ശേരി സ്വദേശി നജ്റാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
കണ്ണൂർ തലശേരി മാറപ്പീടിക മറിയാസ് ഹൗസിൽ നൗഷാദ് ( 52 ) ആണ് മരിച്ചത് .
അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു .ഖമീസ് മുഷൈത്തിൽ സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി ജീവനക്കാരനായിരുന്നു.മൃതദേഹം നജ്റാൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു .
ഭാര്യ :സബീന നൗഷാദ്
മക്കൾ :ഹന നൗഷാദ്,മുഹമ്മദ് അസീം ഷാൻ ,ഹാദിയ ഫാത്തിമ
![]()
