ന്യൂഡൽഹി : ഇന്ത്യയുടെ അതിർത്തി കടന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തിൽ പാകിസ്ഥാൻ ഉപയോഗിച്ചത് 400ഓളം തുർക്കി നിര്‍മിത ഡ്രോണുകളെന്ന് വിദേശകാര്യ മന്ത്രാലയം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി .ലെ മുതൽ സർ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ 300 മുതൽ 400 വരെ ഡ്രോണുകൾ അയച്ചതായായി വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ സേന ഈ ഡ്രോണുകളിൽ ഭൂരിഭാഗവും വെടിവച്ചിട്ടതായും ശക്തമായ തിരിച്ചടി നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താൻ പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങൾ മറയാക്കിയെന്നും വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. തുടർച്ചയായ മൂന്നാം ദിവസവും വിദേശകാര്യ മന്ത്രാലയത്തിന്റെ ബ്രീഫിംഗിൽ, കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും പങ്കെടുത്തു.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുന്നതിനുമായിട്ടായിരിക്കാം ഇത്തരം വലിയ തോതിലുള്ള വ്യോമാക്രമണങ്ങളുടെ ലക്ഷ്യമെന്നും ഡ്രോണുകളുടെ അവശിഷ്ടങ്ങളെക്കുറിച്ച് ഫോറൻസിക് അന്വേഷണം നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
![]()
