അബ്ദുൽ റൗഫ്, കൊണ്ടോട്ടി, ഖത്തർ
നിലവിലെ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തുന്നതിനാൽ യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പെങ്കിലും എയർപോർട്ടുകളിൽ എത്തണമെന്ന് എയർലൈൻ കമ്പനികൾ യാത്രക്കാർക്ക് നിർദ്ദേശം നൽകി.
വിമാനത്തിൽ കയറുന്നത് മുമ്പ് യാത്രക്കാരെയും ഹാൻഡ് ബാഗേജും വീണ്ടും പരിശോധിക്കും.
പ്രാഥമിക പരിശോധനക്ക് പുറമെയാണിത്.
അതുപോലെ, ഫ്ലൈറ്റ് സ്റ്റാറ്റസ് എയർലൈൻ കമ്പനികളുമായോ, ട്രാവൽ ഏജൻസി വഴിയോ, എയർ സേവാ ആപ്പിലൂടെയോ ചെക്ക് ചെയ്യുന്നത് വിമാനങ്ങളുടെ Delay, cancellation മുതലായവ അറിയുന്നതിനും സാധിക്കും.
അതുപോലെ, ട്രെയിനുകളിൽ ടിക്കറ്റിന് പുറമെ, ആധാർ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകളോ പരിശോധനക്ക് വിധേയമാക്കുമെന്നും അറിയിപ്പുണ്ട്.
![]()
