ബംഗ്ലൂരു : ബെംഗളൂരുവിൽ ജൂലൈ 17,18 തീയതികളിലായി നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ ആം ആദ്മി പാർട്ടി (AAP) പങ്കെടുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ നടന്ന രാഷ്ട്രീയ കാര്യ സമിതിയിൽ (പിഎസി) പങ്കെടുത്ത ശേഷം പാർട്ടി നേതാവ് രാഘവ് ഛദ്ദ.ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ, പാർട്ടി എംപി സഞ്ജയ് സിംഗ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഡൽഹിയിലെ ഭരണപരമായ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് എഎപിക്ക് പിന്തുണ നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ തീരുമാനം.ഫെഡറലിസം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ ഞങ്ങൾ തുടർച്ചയായി എതിർക്കുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളെ ഗവർണർമാരിലൂടെ നിയന്ത്രത്തിലാക്കാനുള്ള കേന്ദ്രസർക്കാരിന്റെ മനോഭാവത്തെ ഞങ്ങൾ നിരന്തരം എതിർക്കുന്നു. ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്, ഞങ്ങൾ ഡൽഹി ഓർഡിനൻസിനെ പിന്തുണയ്ക്കാൻ പോകുന്നില്ല” കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.ഡൽഹി ഓർഡിനൻസ് മാത്രമല്ല, ഗവർണറെ ഉപയോഗിച്ച് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനും സംസ്ഥാന വിഷയങ്ങളിൽ ഇടപെടാനുമുള്ള ഏതൊരു ശ്രമത്തെയും ഞങ്ങൾ പിന്തുണയ്ക്കാൻ പോകുന്നില്ല. അതുപോലെ, ഡൽഹി ഓർഡിനൻസിനെയും ഞങ്ങൾ പിന്തുണയ്ക്കില്ല. അത് വളരെ വ്യക്തമാണ്,” അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദ, ഡൽഹി ഓർഡിനൻസിനോട് കോൺഗ്രസ് പ്രകടിപ്പിച്ച എതിർപ്പ് ഒരു നല്ല സംഭവ വികസമാണെന്ന് പറഞ്ഞു. ഓർഡിനൻസിനെ പാർലമെന്റിൽ എതിർക്കുന്നതിൽ കോൺഗ്രസ് എഎപിക്ക് പിന്തുണ നൽകിയാൽ മാത്രമേ യോഗത്തിൽ പങ്കെടുക്കൂ എന്ന് ആം ആദ്മി പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ ജൂൺ 23ന്, ഭാരതീയ ജനതാ പാർട്ടിയെ നേരിടാനുള്ള പദ്ധതി ചർച്ച ചെയ്യുന്നതിനും ആവിഷ്കരിക്കുന്നതിനുമായി പതിനഞ്ച് പ്രതിപക്ഷ പാർട്ടികളുടെ യോഗം പട്നയിൽ നടന്നിരുന്നു. എന്നിരുന്നാലും, തുടർന്നുള്ള വാർത്താ സമ്മേളനത്തിൽ ഓർഡിനൻസിനെതിരായ തങ്ങളുടെ എതിർപ്പിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് വിമുഖത കാണിച്ചെന്ന് ചൂണ്ടിക്കാട്ടി എഎപി തുടർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
![]()
