കൊച്ചി :മലയാളികൾക്ക് സുപരിചിതരാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേർപിരിയുന്നതായുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.വിമർശനങ്ങളും കടുത്ത രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഇരുവരും നേരിട്ടിരുന്നു. എങ്കിലും അവയെയൊക്കെ ഇരുവരും ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ്. തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും കാണാനില്ല. ഇതോടെയാണ് വേർപിരിഞ്ഞുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായത്. ഗോപി സുന്ദറിന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. അമൃതയും തന്റെ ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്.
‘പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…’ എന്നായിരുന്നു ഒരു ഫോട്ടോ പങ്കുവച്ച് ഇരുവരും കുറിച്ചത്. എന്നാൽ ഇരുവരുടെയും പേജുകളിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്.
![]()
