ദോഹ:ചികിത്സയിലായിരുന്ന മലയാളി ബാലിക ഖത്തറില്‍ നിര്യാതയായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പുന്നാട് സ്വദേശിയും ഖത്തര്‍ ഐ സി എഫ് അസീസിയ സെന്‍ട്രല്‍ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവുമായ ഷൗക്കത്തലി പുന്നാടിന്റെ മകള്‍ ഹുദ ഷൗഖിയ (9)യാണ് മരിച്ചത്.
കുറച്ചു ദിവസങ്ങളായി അല്‍ സിദ്റ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മാതാവ്: റംഷീമ. സഹോദരങ്ങള്‍: ഹിബാ ഷൗഖിയ്യ, ഹവ്വ ഷൗഖിയ്യ, ഹൈഫ ഷൗഖിയ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
![]()
