ദമാം: ഖഫ് വിഷയത്തില്‍ കോൺഗ്രസിന് പാര്‍ലമെന്ററിനകത്തും പുറത്തും വ്യക്തവും സുദ്യഢമായ ഒരു നിലപാട് മാത്രമേയൊള്ളൂവെന്നും വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷ വിഭാഗത്തിനെതിരെയുള്ള ക്യത്യമായ അജണ്ടയാണെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിന് മേലുള്ള ചര്‍ച്ചക്ക് തുടക്കം കുറിച്ച് കൊണ്ട് എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി അഭിപ്രായപ്പെട്ടു.ദമാം പത്തനംതിട്ട ജില്ലാ ഒ.ഐ.സി.സി സംഘടിപ്പിച്ച സാന്ത്വനം പരിപാടിയില്‍ പങ്കെടുക്കാനായി ദമാമിലെത്തിയതായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏത് വിഷയങ്ങള്‍ക്കൊപ്പവും കോണ്‍ഗ്രസുണ്ടാകും, ജബല്‍പ്പൂരില്‍ ഒരു വൈദികനെതിരെയുള്ള ആര്.എസ്.എസ് ആക്രമണം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്. ഇന്ത്യന്‍ ഭരണഘടന സംരക്ഷിച്ച് കൊണ്ട് മതേതരത്വം നില നിറുത്തുവാനുള്ള എല്ലാ പോരാട്ടങ്ങള്‍ക്കും കോണ്‍ഗ്രസ് പ്രതിഞ്ജാബദ്ധമാണ്.
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്ന് അബിൻ വർക്കി ആവശ്യപ്പെട്ടു. മുഖ്യമന്തിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ഗതികേട് സി.പി.എം പോലുള്ള പ്രസ്ഥാനത്തിനുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരം സംസ്ഥാന തലത്തില്‍ കൂടുതല്‍ ശക്തമാക്കും.
പ്രതിപക്ഷം ഒരു ദിവസം ചെയ്യുന്ന സമരത്തിനുള്ള കാരണങ്ങളല്ല മറ്റു ദിവസങ്ങളിലുണ്ടാകുന്നത്, അത്രമേല്‍ വിഷയങ്ങളുടെ വേലിയേറ്റമാണ് സര്ക്കാറിനെതിരെയുണ്ടാകുന്നത്. ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന ന്യായമായ ആവശ്യത്തിന് ഒരു ചര്‍ച്ചക്ക് പോലും മുഖ്യമന്ത്രി പിണറായി വിജയന് തയ്യാറായിട്ടില്ല. കേന്ദ്ര അവഗണയാണെന്ന് പറയുമ്പോള്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ച അവസരത്തില്‍ പോലും ആശാവര്‍ക്കര്‍മാരുടെ വേതനമുയര്ത്തണമെന്നാവശ്യം ഉയര്‍ത്തിയിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മകള്‍ക്ക് വേണ്ടി ആര്.എസ്.എസിനോട് യാജിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചതെന്ന് അബിന്‍ വര്‍ക്കി കുറ്റപ്പെടുത്തി.2014ന് ശേഷം ഇന്ത്യന്‍ ഫിലിം ഇന്ഡട്രിയില് പോലെ ഗുജറാത്ത് വംശഹത്യയുടെ യഥാര്‍ഥ ചിത്രം കൊണ്ട് വരാന്‍ എമ്പുരാന് സിനിമക്കായിട്ടുണ്ട്. ആര്.എസ്.എസിന് ത്യപ്തിയുണ്ടാക്കുന്ന സിനിമകള്‍ മാത്രം പിറക്കുന്ന കാലത്ത് അതിന് വിപരീതമായി വന്ന ഒരു സിനിമയാണ് എമ്പുരാനെന്ന് യൂത്തു കൊണ്ഗ്രെസ്സ് നേതാവ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മറ്റി നേതാക്കളായ അഹ്മദ് പുളിക്കല്‍, ഹനീഫ് റാവുത്തര്‍, ഒ.ഐ.സി.സി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, റിജിനല്‍ കമ്മറ്റി പ്രസിഡന്റ് ഇ.കെ.സലീം, ജില്ലാ പ്രസിഡന്റ് തോമസ് തൈപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോജി ജോസഫ്, ട്രഷറര്‍ സാജന് സ്കറിയ എന്നിവർ പങ്കെടുത്തു.
![]()
