കുവൈത്ത് : ഇന്ത്യൻ ആർട്സ് ഫെഡറേഷൻ (ഐ.എ.എഫ്) കുവൈത്ത് നേതൃത്വത്തിൽ നടത്തുന്ന ‘ഭാരത് മഹോത്സവം- 2K25’ ന്റെ പോസ്റ്റർ പ്രകാശനം നടന്നു . മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ചെയർമാൻ പ്രേമൻ ഇല്ലത്തു കൺവീനർ കണ്ണൻ ശിവന് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ഏപ്രിൽ 25ന് ഡി.പി.എസ് തിയറ്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഐ.എ.എഫ് അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന പ്രോഗ്രാമിൽ കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സ്റ്റാർ വോയ്സ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ, സിനിമ നടി സാധിക വേണുഗോപാൽ, പിന്നണി ഗായിക ആൻ ആമി, ഗായകൻ പ്രശോഭ് രാമചന്ദ്രൻ എന്നിവർ നയിക്കുന്ന സംഗീതനിശ എന്നിവ അരങ്ങിലെത്തും. ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ, അരവിന്ദ്കൃഷ്ണൻ, ഹരീന്ദ്രൻ, പ്രിയ , പ്രതീഷ്, ശ്രുതി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കൾചറൽ സെക്രട്ടറി നിർമലദേവി നന്ദി പറഞ്ഞു.
![]()
