യുഎഇ: ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
ദുബായ് ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നൽകി തുടങ്ങി. ഇത് ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റം നടത്തുമെന്നാണ് കരുതുന്നത്. 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് പല തവണ ദുബായില്‍ പോയി വരാന്‍ സാധിക്കും.വിസ ലഭിക്കാൻ 2 മുതല്‍ 5 പ്രവൃത്തി ദിവസങ്ങള്‍ വരെ എടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ വിസ ഉപയോഗിച്ച് 90 ദിവസം വരെ ദുബായില്‍ താമസിക്കാം. ആവശ്യമെങ്കില്‍ ഇത് വീണ്ടും 90 ദിവസത്തേക്ക് നീട്ടാനും സാധിക്കും. ഒരു വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ പാടില്ലെന്ന് അധികൃതർ അറിയിച്ചു.
2023 ല്‍ 17.15 ദശലക്ഷം അന്താരാഷ്ട്ര സഞ്ചാരികളാണ് ദുബായ് സന്ദര്‍ശിച്ചത്. ദുബായ് ടൂറിസം വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ 24.6 ലക്ഷം ഇന്ത്യക്കാര്‍ ദുബായ് സന്ദര്‍ശിച്ചു. 2022 ല്‍ ഇത് 18.4 ലക്ഷമായിരുന്നു.
![]()
