റിയാദ് : റിയാദിൽ മരണപ്പെട്ട മൂന്നു പതിറ്റാണ്ടായി നാട്ടിൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും.നിയമ കുരുക്കിനാൽ നാട്ടിലേക്ക് പോവാൻ കഴിയാതെ നിന്നിരുന്ന മലപ്പുറം സ്വദേശി ഹരിദാസൻ മരണപ്പെട്ടപ്പോൾ ചേതനയറ്റ ശരീരം രേഖകളെല്ലാം ശരിയാക്കി അയക്കാൻ കെ എം സി സി പ്രവർത്തകർ രംഗത്ത്.
28 വർഷമായി നാട്ടിൽ പോവാതെയിരുന്നതിനാലും അസ്വാഭാവികവും അപ്പൂർവ്വങ്ങളിൽ അപൂർവ്വമായതും ഒന്നും വ്യക്തമല്ലാത്തതുമായ നിയമപരമായ വിഷയങ്ങളിൽ ബുദ്ധിമുട്ടിലായിരുന്ന മരണപ്പെട്ട സമയത്ത്, കൃത്യമായ രേഖകളോ മറ്റൊ ഇല്ലാതിരിന്നിട്ടും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് വിഷയം ഏറ്റെടുക്കുകയായിരുന്നു.
പല പ്രാവശ്യങ്ങളിൽ പോലീസ്, മോർച്ചറി,ഫിംഗർ പ്രിന്റ് സെക്ഷനടക്കം വിഭാഗങ്ങളിൽ
നിന്നുള്ള എല്ലാ രേഖകളും തയ്യാറാക്കി മലപ്പുറം പുൽപെറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസിന്റെ (68) മൃതദേഹം ഇന്ന് (28/03/2025) വെള്ളിയാഴ്ച രാത്രി പോകുന്ന റിയാദ് കോഴിക്കോട് എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് അയക്കും.പരേതരായ രാമൻ-ചില്ലകുട്ടി ദമ്പതികളുടെ മകനാണ്.
ഭാര്യ: ചന്ദ്രവതി.മക്കൾ: അനീഷാന്തൻ, അജിത്, അരുൺദാസ്,
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ,നസീർ കണ്ണീരി, അബ്ദുറഹിമാൻ ചെലേമ്പ്ര, ശറഫുദ്ധീൻ തേഞ്ഞിപ്പലം, പിതൃ സഹോദര പൗത്രൻ മനോജ് എന്നിവരുടെയും വെൽഫെയർ വിംഗ് വളണ്ടിയേഴ്സിന്റെയും നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.എംബസി ഉദ്യോഗസ്ഥൻ നസീം ജവാസത്തിൽ നേരിട്ട് എത്തി വിഷയങ്ങൾ അവതരിപ്പിച്ചു ഫൈനൽ എക്സിറ്റ് നേടുകയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് മുഴുവൻ വഹിക്കുന്നത് ഇന്ത്യൻ എംബസിയാണ് .
![]()
