റിയാദ്: ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത് വീട്ടിൽ രാജീവ് (29) റിയാദിൽ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.അവിവാഹിതമായ ഇദ്ദേഹം നാട്ടിൽ ജിം ട്രെയിനറായി വർക്ക് ചെയ്യവേ റിയാദിൽ ബിസിനസ് വിസിറ്റ് വിസയിൽ വന്നതായിരുന്നു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് റൂമിലുള്ളവർ ആംബുലൻസിനെ വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.വിജയൻ -പൊന്നമ്മ ദമ്പതികളുടെ മകനാണ്.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി,മെഹബൂബ് ചെറിയവളപ്പിൽ എന്നിവരുടെ നേതൃ ത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
