കോഴിക്കോട് :കഞ്ഞിപ്പുര ചോറ്റൂരില്‍ നിന്നും നടന്നു താണ്ടിയത് 8,000 കിലോമീറ്റര്‍,വിവാദങ്ങളൊന്നും വക വെക്കാതെ തന്റെ ആഗ്രഹം പൂർത്തീകരിച്ചു ഷിഹാബ് ചോറ്റൂർ ജന്മനാട്ടിൽ എത്തി.
കാല്‍നടയായി യാത്ര ചെയ്ത് ഹജ്ജ് കര്‍മം നിര്‍വഹിച്ച ഷിഹാബിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.തുടര്‍ന്ന് റോഡ് മാര്‍ഗം ജന്മദേശമായ ചോറ്റൂരിലെത്തിയപ്പോൾ സ്വീകരിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ.ഹജ്ജ് എന്ന ലക്ഷ്യത്തിലേക്ക് ആതവനാട് ചോറ്റൂര്‍ ചേലമ്പാടന്‍ സൈതലവി-സൈനബ ദമ്പതികളുടെ മകന് ശിഹാബുദ്ദീന് വീട്ടില്‍ നിന്ന് യാത്ര ആരംഭിച്ചത് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ആയിരുന്നു.74 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ നടന്ന് പഞ്ചാബിലെത്തി.വാഗാ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലെത്തുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ നാല് മാസത്തോളം ട്രാന്‍സിറ്റ് വിസക്കായി പഞ്ചാബിൽ തങ്ങേണ്ടി വന്നു.വിസ ലഭിച്ചതോടെയാണ് ഫെബ്രുവരി ആറിന് പാക്കിസ്ഥാനിലേക്ക് കടന്നു . പാക് വിസയുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികൽ നേരിട്ടെങ്കിലും ഫെബ്രുവരി അഞ്ചിന് വിസ ലഭിച്ചു.പാക്കിസ്ഥാൻ, ഇറാന്, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദിയിലേക്ക് എത്തിയത്. മദീനയില്‍ ഇരുപതിയൊന്നു ദിവസം കഴിഞ്ഞ ശേഷമാണ് മക്കയിലേക്ക് പുറപ്പെട്ടത്. മദീനയില്‍ നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ ദൂരം ഒമ്പത് ദിവസം കൊണ്ടാണ് നടന്നെത്തിയത്.
യാത്രയിലുടനീളം കൂടെ സഞ്ചരിച്ചവർക്കും പിന്തുണച്ചവർക്കുമെല്ലാം ഷിഹാബ് നന്ദി പറഞ്ഞു.
![]()
