റിയാദ്:സന്ദർശക വിസയിൽ റിയാദിനടുത്ത് ലൈല അഫ് ലാജിൽ എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഹൃദയഘാതം മൂലം നിര്യാതനായി.
കരുനാഗപ്പള്ളി കട്ടിൽകടവ് അടിനാട് കൊച്ചുതറയിൽ റഹീം (75) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: മൊയ്തീൻ കുഞ്ഞ്(late) മാതാവ്: ശരീഫ ബീവി(late) ഭാര്യ :ഫാത്തിമത്ത് (late ).മകൾ :സജീന, അബ്ദുൽ സമദ് മരുമകൻ : ഇർഷാദ്.
ലൈല അഫ് ലാജ് കെഎംസിസി നേതാക്കളും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗും നടപടി ക്രമങ്ങളുമായി രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് ലൈല അഫ് ലാജിൽ കബറടക്കും.
![]()
