അബുദാബി :ശുചിത്വം നിലനിർത്തുന്നതിനും പൊതു ഇടങ്ങൾ സംരക്ഷിക്കുന്നതിനുമായി കർശനമായ നടപടികളുമായി അബുദാബി മുനിസിപ്പാലിറ്റി അധികൃതർ. മാലിന്യം തള്ളൽ, തെറ്റായ മാലിന്യ സംസ്കരണം, പച്ചപ്പിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് 4,000 ദിർഹം വരെ പിഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത് . സിഗരറ്റ് കുറ്റി നിലത്ത് വലിച്ചെറിയുന്നതിനും അടുത്ത് ബിൻ ഇല്ലാത്തതിനാൽ ഒഴിഞ്ഞ ലഘുഭക്ഷണ പാക്കറ്റ് ഉപേക്ഷിക്കുന്നതും അടക്കമുള്ള പ്രവൃത്തികൾക്കും 4,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അബൂദബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് (ഡി എം ടി) മുന്നറിയിപ്പ് നൽകി. എമിറേറ്റിലെ പൊതുജനങ്ങളുടെ രൂപം, ആരോഗ്യം, ശാന്തത എന്നിവ സംരക്ഷിക്കുന്നതുമായി നിയമം അടിസ്ഥാനമാക്കിയാണ് ഈ പിഴകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാലിന്യം തള്ളൽ, അനുചിതമായ മാലിന്യ നിർമാർജനം, പൊതുസ്ഥലങ്ങളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കൽ, അനുമതിയില്ലാതെ ക്യാമ്പ് ചെയ്യൽ, വാഹനങ്ങൾ ഉപേക്ഷിക്കൽ, നിയമവിരുദ്ധമായ പരസ്യം ചെയ്യൽ തുടങ്ങിയ 70-ലധികം പിഴകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.
![]()
