കുവൈറ്റ് സിറ്റി :കുവൈത്തിൽ ജസീറ എയർവേയ്സ് ടെർമിനൽ 5 (ടി 5) യിൽ പുതിയ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി ഡോ അഹമ്മദ് അൽ അവാദി മെഡിക്കൽ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. ക്ലിനിക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നു. കൂടാതെ യോഗ്യരായ മെഡിക്കൽ, നഴ്സിംഗ് സ്റ്റാഫുകളുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും പിന്തുണയോടെ അടിയന്തിര സാഹചര്യങ്ങളിൽ സംയോജിത മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്യും.
![]()
