അഡ്വ: നജ്മ തബ്ഷീറ
സലാല :മക്കളെ മൂല്യബോധവള്ളവരായി വളർത്താൻ ശ്രമിക്കണമെന്നും കാലത്തെ അറിഞ്ഞ് മക്കളോട് പെരുമാറാൻ കഴിയണമെന്നും യൂത്ത് ലീഗ് ദേശീയസെക്രട്ടറിയും ആക്റ്റിവിസ്റ്റുമായ
അഡ്വ:നജ്മ തബ്ഷീറ പറഞ്ഞു.
അവരോട് കൂട്ടുകൂടാൻ കഴിയണം. അവരെ സമൂഹ്യ രാഷ്ട്രീയ ബോധവള്ളരാക്കുകയും വേണമെന്ന് തബ്ഷീറ കൂട്ടിച്ചേർത്തു.
ഹൃസ്വസന്ദർശനത്തിനായി സലാലയിലെത്തിയ അഡ്വ: നജ്മ തബ്ഷീറക്ക് ഐഎംഐ സലാല വനിത വിഭാഗം നൽകിയ സ്വീകരണ പരിപാടിയിൽ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.ഐഡിയൽ ഹാളിൽ നടന്ന പരിപാടിക്ക് പ്രസിഡന്റ് റജീന അധ്യക്ഷത വഹിച്ചു. കെഎംസിസി സലാല വനിത വിഭാഗം പ്രസിഡന്റ് റൗള ഹാരിസ്, ജനറൽ സെക്രട്ടറി ഷസ്ന നിസാർ എന്നിവരും സംബന്ധിച്ചു. മദീഹ ഹാരിസ് നന്ദി പറഞ്ഞു. ലഫീന മെഹബൂബ് ഖിറാഅത്ത് നടത്തി.
![]()
