കായംകുളം : എലിവേറ്റഡ് ഹൈവേക്കായി ജൂലൈ 13 വ്യാഴാഴ്ച കായംകുളത്ത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദേശീയ പാത 66 ൽ രാവിലെ 9:30 മുതൽ ടെക്സ്മോ ജങ്ങ്ഷൻ മുതൽ ഷഹീദാർ മസ്ജിദ് വരെ മനുഷ്യ ചങ്ങല സൃഷ്ടിക്കുന്നു.കായംകുളം പട്ടണത്തിന്റെ വികസനത്തിന് തടയിടുന്ന അശാസ്ത്രീയവും ജനങ്ങളെ ദുരിതകയത്തിലേക്ക് തള്ളി വിടുന്ന റോഡ് നിർമ്മാണത്തിനെതിരെയാണ് പ്രതിഷേധം.

ആലപ്പുഴ ജില്ലയിൽ ഫ്ലൈ ഓവർ ബ്രിഡ്ജ് ഇല്ലാത്ത കായംകുളം മുനിസിപ്പൽ പരിധിയിൽ എം എസ് എം കോളേജ് മുതൽ ടെക്സ്മോ ജങ്ഷൻ വരെ ഓവർ ബ്രിഡ്ജ് എന്നാവശ്യത്തിനായി ജനകീയ സമിതി മുറവിളി കൂട്ടിയിട്ട് മാസങ്ങളെറെയായി. എം എൽ എ, എം പി അടക്കമുള്ള ജനപ്രതിനിധികൾക്ക് പരാതി നൽകുകയും കളക്ടർ അടക്കമുള്ള അധികൃതരെ നേരിട്ട് കണ്ടു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. ഒ എൻ കെ ജങ്ഷനിൽ നിലവിൽ ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന അടിപ്പാതയാണ്ഹൈവേ അധികൃതർ അംഗീകരിച്ച പ്ലാനിൽ ഉള്ളത്.പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് മാർക്കെറ്റ് റോഡിലേക്കും മറ്റു ഭാഗങ്ങളിലെക്കും പോകാനുള്ള ജങ്ഷനിൽ ചെറിയ അടിപ്പാത ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടാക്കും. മഴ തുടങ്ങിയപ്പോൾ തന്നെ ഹൈവെക്ക് ഇരു ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വികസന ഭാഗമായി കായംകുളത്തു പില്ലർ എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യം ഉയർത്തിയാണ് നാളെ നടക്കുന്ന ജനകീയ പ്രക്ഷോഭം. വിദേശത്തുള്ള കായംകുളത്തെ പ്രവാസികളെ കൂടി ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകൽ വഴി പ്രതിഷേധം കനപ്പിച്ചിരിക്കുകയാണ് സംഘടക സമിതി.

പ്രവാസി സംഘടനകൾ കഴിഞ്ഞഴ്ച ഓൺ ലൈൻ മീറ്റിംഗിലൂടെ ജനകീയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.കേന്ദ്ര മന്ത്രിമാർക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇമെയിൽ സന്ദേശങ്ങൾ അയക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ടൗണിൽ മനുഷ്യ ചങ്ങല വിളംബര ബൈക്ക് റാലിയു സംഘടിപ്പിച്ചിട്ടുണ്ട്.റെസിഡന്റ് അസ്സോസിയേഷനുകളുടെ സഹകരണത്തോടെ ഭവനങ്ങൾ സന്ദർശിച്ചു നോട്ടിസുകൾ വിതരണം ചെയ്തു നാളത്തെ മനുഷ്യ ചങ്ങല വിജയിപ്പിക്കാനുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമാണ്.
![]()
