റിയാദ് : സൗദി അറേബ്യായിൽ ലുലു ഷോപ്പിങ് കൂടുതൽ ലളിതമാക്കാൻ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗർസ്റ്റേഷനുമായി ലുലു ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചു .ലുലുവിന് പ്രതിനിധികരിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപ്പർ മാർക്കെറ്റ് ഡയറക്ടർ ഷെഹിം മുഹമ്മദ്, ഹംഗർസ്റ്റേഷൻ പ്രതിനിധി ക്വിക്ക് കൊമേഴ്സ് സീനിയർ ഡയറക്ടർ മിസ്. ഘോഫ്രാൻ ധൈനി എന്നിവർ കരാറിൽ ഒപ്പിട്ടു.
ലുലുവിന്റെ 32 സ്റ്റോറുകളിൽ നിന്നും പലചരക്ക് സാധനങ്ങളും വീട്ടാവശ്യങ്ങളും സൗദിയിലെ അറിയപ്പെടുന്ന ഡെലിവറി ബ്രാൻഡായ ഹംഗർസ്റ്റേഷനിലൂടെ ഓർഡർ ചെയ്യാനും സൗകര്യപൂർവ്വം വീട്ടിലെത്തിക്കാനും ഇനി കഴിയും.ലുലു അവതരിപ്പിച്ച ഉപഭോക്തൃ സേവനങ്ങളുടെ ഭാഗമാണ് പുതിയ സേവനം.
ഹംഗർസ്റ്റേഷനുമായുള്ള പങ്കാളിത്തം സൗദി അറേബ്യയിലെ റീട്ടെയിൽ സാന്നിധ്യത്തിലേക്ക് മറ്റൊരു പ്രവേശനമാണ് തുറക്കുന്നതെന്നും, നിലവിൽ ഓൺ ലൈൻ ഡെലിവറി, എക്സ്പ്രസ് ഡെലിവറി, വാട്ട്സ്ആപ്പ് ഡെലിവറി എന്നിവ ഊർജിതമായി നടന്നുവരുന്നതായും ഷെഹിം മുഹമ്മദ്, പറഞ്ഞു ,ഓൺലൈൻ ഷോപ്പിംഗ് റീട്ടെയിൽ ബിസിനസിന്റെ ഭാവിയായതിനാൽ, ശക്തമായ ലാസ്റ്റ്-മൈൽ ഡെലിവറി നെറ്റ്വർക്കിനുള്ള ഹംഗർസ്റ്റേഷന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ലുലു ഉല്‍പ്പന്നങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഫലപ്രദമായി എത്തിക്കാനും പുതിയ കരാർ വഴി സാധ്യമാകുമെന്നും ഷെഹീം കൂട്ടിച്ചേർത്തു.
![]()
