ബുറൈദ: നീണ്ട കാത്തിരിപ്പിനു ശേഷം പ്രവാസി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തുന്നതിന്റെ ആശ്വാസത്തിൽ കൊല്ലം ചിതറയിലെ ബന്ധുക്കൾ.കഴിഞ്ഞ നവംബർ 14 ന് ആയിരുന്നു അൽ ഖസീമിലെ ഉനൈസയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊല്ലം ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയനാചാരിയുടെ മകൻ ശരത് (42),ഭാര്യ കൊല്ലം മാന്തോപ്പിൽ അക്ഷര നഗർ പ്രവീൺ നിവാസിൽ പരേതനായ വിശ്വനാഥന്റെ മകൾ പ്രീതി (32) എന്നിവരുടെ മൃതദേഹങ്ങൾ സാമൂഹിക പ്രവർത്തരുടേയും ഇന്ത്യൻ എംബസിയുടെയും നിരന്തര ഇടപെടലുകളിടെ നാട്ടിലേക്ക് എത്തിക്കുന്നത്.
ദീർഘ കാലമായി ഉനൈസായിൽ ഇലക്ട്രിക് പ്ലമ്പിങ് ജോലികൾ ഏറ്റെടുത്തു നടത്തിയിരുന്ന ശരത് സംഭവം നടന്നതിന്റെ രണ്ടു മാസം മുന്പാണ് ഭാര്യയെ സന്ദർശക വിസയിൽ കൊണ്ട് വന്നത്.കഴുത്തിൽ തുണി മുറുകിയ നിലയിൽ പ്രിയയെ നിലത്തും ശരത്തിന്റെ സീലിംഗ് ഫാനിൽ തൂകിയ നിലയിലുമാണ് കണ്ടെത്തിയത്.നാലു വര്ഷം മുൻപ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ല .ബുറൈദ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ അന്വേഷണം പൂർത്തീകരിച്ചുത്തിനു ശേഷമാണു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലെത്തിക്കനുള്ള ശ്രമം കനിവ് കൂട്ടായ്മ ജീവകാരുണ്യ വിഭാഗത്തിന് കഴിയുന്നത്.കനിവ് രക്ഷാധികാരി ബി ഹരിലാൽ കായംകുളത്തിന്റെ നേതൃത്വത്തിലാണ് എമ്ബസിയുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്.
അപൂർവങ്ങളിൽ അപൂർവ്വങ്ങളായ കേസുകളിൽ ഒന്നാണെന്നും അതുകൊണ്ടാണ് കാലതാമസം നേരിട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കനിവ് ജീവകാരുണ്യ വിഭാഗത്തെ അറിയിച്ചു. ഇന്ത്യൻ എംബസിയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് വഹിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ വെള്ളിയാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് എത്തിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കളും കനിവ് ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലികയും ബന്ധുക്കളും ചേർന്ന് ഏറ്റു വാങ്ങും.സ്വദേശത്തേക്ക് കൊണ്ട് പോകാൻ നോർക്ക റൂട്സ് ആംബുലൻസ് സേവനം നൽകും.
![]()
