കൊടുങ്ങല്ലൂര്‍: വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഏറ്റവും മികച്ച സമയം കണ്ടെത്തി റിയാദിലെ പ്രവാസി മുഹമ്മദ് റഫീഖ് മനങ്കേരിയുടെ മകൻ റൈഹാൻ മുഹമ്മദ്. 30 രാജ്യങ്ങളുടെ പതാകകള്‍ റുബിക്സ് ക്യൂബില്‍ 3 മിനിറ്റില്‍ എന്ന റെക്കോര്‍ഡാണ് റൈഹാന്‍ 2:09 സെക്കന്റില്‍ 36 രാജ്യങ്ങള്‍ എന്ന അത്ഭുത പ്രകടനത്തിലൂടെ തിരുത്തി കുറിച്ചത്. കൂടാതെ 2:04 സെക്കന്റില്‍ ഹൂലാഹൂപ്പ് സ്പിന്‍ ചെയ്ത് കൊണ്ടും 36 രാജ്യങ്ങളുടെ പതാകകള്‍ റുബിക്സ് ക്യൂബില്‍ കാണിച്ച് ഒരു പുതിയ റെക്കോര്‍ഡിലും ഇടം പിടിച്ചു. കൊടുങ്ങല്ലൂര്‍ ഭാരതീയ വിദ്യാഭവനില്‍ ചടങ്ങ് കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി വി.കെ രാജു ഉദ്ഘാടനം ചെയ്തു.
റുമൈസ ഫാത്തിമയ്ക്ക് ലഭിച്ച വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അണ് ബോക്സിങ് ചടങ്ങും റൈഹാന്‍ മൊമന്റം നല്‍കിയുള്ള ആദരവും നടന്നു. മാനങ്കേരിയില്‍ മുഹമ്മദ് റഫീഖ്, സിനിയ റഫീഖ് ദമ്പതികളുടെ ഇരട്ട മക്കളില്‍ ഒരാളും, ഭാരതിയ വിദ്യാഭവന് 3 ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് 8 വയസ്സുകാരന് റൈഹാന്‍ മുഹമ്മദ്. ഹൂലാഹൂപ്പില് നിര്‍ത്താതെ പന്ത്രണ്ടിലധികം ആക്ടിവിറ്റികളോടെ 4 മണിക്കൂര്‍ 33 മിനിറ്റ് ലോക റെക്കോര്‍ഡ് സമയം നേരത്തെ സൃഷ്ടിച്ചു റുമൈസ ഫാത്തിമയും, റെന പര്വ്വിനും സഹോദരിമാരാണ്. ഭാരതീയ വിദ്യാഭനിലെ വിദ്യാര്‍ത്ഥികള്‍ ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ വൈക്കം നഗരസഭ മുന്‍ വൈസ് ചെയര്മാന് അബ്ദുല്‍ സലാം റാവുത്തര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഡിവൈ.എസ്.പി വി.കെ രാജു റൈഹാന്‍ റുബിക്സ് ക്യൂബ് കൈമാറി ഉദ്ഘാടനം ചെയ്തു. ഭവന്‍സ് വൈസ് ചെയര്‍പേഴ്സണ്‍ ഗിരിജ അധ്യക്ഷത വഹിച്ചു. സ്കൂള്‍ സെക്രട്ടറി ദയ എ മേനോന്, പ്രിന്‍സിപ്പല്‍ സവിത എം.
പിടിഎ പ്രസിഡന്റ് നേഹ ശശി, വാര്‍ഡ് കൗണ്‍സിലര്‍ സുവിന്ദ് സി. എസ് മാനേജ്മെന്റ് പ്രതിനിധി രാമകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ഗീത കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.

![]()
