ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും നസീം ഹെല്‍ത്ത് കെയറും സംയുക്തമായി മെഗാ മെഡിക്കല്‍ സംഘടിപ്പിച്ചു.
മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുബൈര്‍ വക്ര നിര്‍വഹിച്ചു. മുഖ്യാതിഥിയായി ഇബ്രാഹിം അബ്ദുല്ല എം അല്‍ ഒബൈദ്ലി പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പ് ചെയര്‍മാനും ഇന്ത്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ (ISC) പ്രസിഡന്റ് കൂടിയായ ഇ.പി. അബ്ദുറഹിമാന് അധ്യക്ഷനായിരുന്നു.
ഷാനവാസ് ബാവ (ഐ. സി. ബി.എഫ്.പ്രസിഡന്റ്), റിയാസ് ഖാന്, (നസീം ഹെല്‍ത്ത് കെയര്‍), അഷ്റഫ് വെല്‍കെയര്‍, ഡോ.മഖ്തൂം അസീസ് (ഐ.ഡി.സി. ഖത്തര്‍)), ലുത്ഫി കളമ്പന്‍ (യൂനിക്), സുഹൈല്‍ (ഐ.എച്ച്.പി.എ.ക്യു), അഷ്റഫ് (ഡയബറ്റിക് അസോസിയേഷന്), മുഹമ്മദ് റിസല് (ഹമദു ബ്ലഡ് ഡൊനേഷന് സെന്റര്‍)), റിഷദ് പി കെ (നസീം ഹെല്‍ത്ത് കെയര്‍) എന്നിവര്‍ സംസാരിച്ചു.
വിദഗ്ധ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പില്‍ 750 ലേറെ പേര് ആരോഗ്യപരിശോധനകള്‍, ലാബ് ടെസ്റ്റുകള്‍, CPR, ഫസ്റ്റ് എയ്ഡ് പരിശീലന ക്ലാസുകള്‍, ഹെല്‍ത്ത് അവെര്‍നസ് ക്ലാസുകള്‍ തുടങ്ങിയ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സെഷനുകളില്‍ പങ്കാളിയായി.
150 ല്‍ അധികം ദാതാക്കള്‍ ക്യാമ്പിന്റെ പ്രധാന ഭാഗമായ രക്തദാനത്തില്‍ പങ്കെടുത്തു. ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന പരിപാടി ജീവന് രക്ഷയുടെ സന്ദേശമായി മാറി.
നസീം ഹെല്‍ത്ത് കെയര്‍, ഹമദ് മെഡിക്കല്‍ കോര്പ്രേറേഷന്, റെഡ് ക്രസന്റ എന്നിവിടങ്ങളിലെ ഡോക്ടര്‍ മാരുടെയും UNIQ ന്റെ സജീവരായ നഴ്സ്മാരും IPhAQ ഫര്‍മസിസ്റ്റുകളും ക്യാമ്പിനെ ധന്യമാക്കി. ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച വിവിധ അസോസിയേഷനുകള്‍ക്കും വളന്റിയേഴ്സിനും അക്ബര്‍ കാസ്സിം, ജിപി കുഞ്ഞാലികുട്ടി ,അബ്ദുറഹിമാന് ഗ്യലക്സി, ഹനീഫ് ആയപ്പള്ളി, നജീബ് അബൂബക്കര്‍, അബ്ദുല്‍ വഹാബ്, ഖല്ലാദ് ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്നു ഉപഹാരം നല്കി.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി പി.കെ. ഷമീര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഡോ.. ഹഷിയത്തുള്ള നന്ദിയും പറഞ്ഞു.
![]()
