റിയാദ്: ഇന്ത്യൻ എംബസിയുടെ പിന്തുണയോട് നിസ്വാർത്ഥരായ സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഒരു കുടുംബത്തിന്റെ ഏറെ കാലത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് പ്രവാസം തളര്‍ത്തിയ ശരീരവുമായി ഉത്തര്‍പ്രദേശ് സ്വദേശി നാടണഞ്ഞു. ഗോരഘ്പൂര്‍ നൗരംഗബാദ് സ്വദേശി ജുബൈര്‍ അഹമ്മദ് (43) ആണ് ദുരിതങ്ങൾക്ക് ഒടുവിൽ നിറകണ്ണുകളോടെ തന്നെ സഹായിച്ചവർക്ക് നന്ദി പറഞ്ഞു പ്രവാസമവസാനിപ്പിച്ഛ് മടങ്ങിയത്.
സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അഹമ്മദിന്റെ ജീവിതത്തിലെ കഷ്ടതകൾക്ക് തുടക്കമായത് കമ്പനിയുടെ താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ മുകളിലെ നിലയില്‍ നിന്ന് കുഴഞ്ഞു വീണപ്പോൾ മുതലാണ്.വീണപ്പോൾ താഴത്തെ നിലയിലെ എയര്‍ കണ്ടീഷനില്‍ തട്ടി നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.അടിയന്തിര ചികിത്സയും വിദഗ്ദ ചികിത്സയും കിട്ടിയെങ്കിലും ശരീരം ഭാഗികമായി തളര്‍ന്നു.ഇൻഷുറൻസ് കവറേജ് കഴിഞ്ഞു ചികിത്സ തുക നാലര ലക്ഷം ആയപ്പോൾ ആശുപത്രിയും ഇൻഷുറൻസ് കമ്പനിയും പണം അടക്കണമെന്നും തുടർന്ന് നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.പലരുടെയും സഹായത്താൽ ആറുമാസത്തോളം റൂമിൽ കഴിയുകയും നാട്ടിലേക്ക് പോകാനുള്ള ശ്രമവും നടത്തി.കേസുള്ളതിനാൽ യാത്ര വിലക്ക് വലിയ ഒരു വിലങ് തടിയായി. ഇതിനിടക്ക് രോഗം മൂര്‍ച്ഛിച്ചതോടെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ ആറുമാസം ചികിത്സ തേടി,അവിടെ നിന്ന് അല്‍ ഗാത് ആശുപത്രിയിലേയ്ക്കു മാറ്റി.
സാമൂഹിക പ്രവര്ത്തകന് ഷിഹാബ് കൊട്ടുകാട് ,ആശുപത്രി അധികൃതര്‍, തൊഴിലുടമ, ഇന്ത്യന്‍ എംബസി അടക്കം എല്ലാവരും പലതവണ ജുബൈറിനെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭീമ മായ സംഖ്യ മടക്കാതെ യാത്ര സാധ്യമായില്ല. എംബസിയുടെ ഇടപെടലിനു പുറമെ തൊഴിലുടമ കേസ് നടത്തിപ്പിന് അഭിഭാഷകനെയും നിയമിച്ചു. ഇതോടെയാണ് കേസ് പിന്‍വലിച്ച് നാട്ടിലേക്കു മടങ്ങാന്‍ അവസരം ഒരുക്കിയത്.
റിയാദ് എയര്‍ ഇന്ത്യാ ഓഫീസ് ഇടപെട്ട് ഇന്ത്യയില്‍ നിന്ന് രണ്ട് എഞ്ചിനീയര്‍മാര്‍ റിയാദിലെത്തി സീറ്റുകള്‍ക്ക് പകരം സ്ട്രക്ചര്‍ ഘടിപ്പിച്ചു. ഇതോടെയാണ് മടക്കയാത്ര സാധ്യമായത്. ഇന്ത്യന്‍ എംബസിയാണ് മടക്കയാത്രക്കുളള ടിക്കറ്റ് അനുവദിച്ചത്. ദല്‍ഹിയിലെത്തിയ ജുബൈറിനെ ബന്ധുക്കള്‍ ലക്നോ ആശുപത്രിയിലേക്കു കൊണ്ടുപോയി.
![]()
