ദമ്മാം :ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി പ്രഥമമായി ദമ്മാമിൽ സംഘടിപ്പിച്ച ദമ്മാം സൂപ്പർ ലീഗ് സീസൺ 1 ക്രിക്കറ്റ് മത്സരം ഗൂഖാ ക്രിക്കറ്റ് അക്കാദമി ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വിജയകരമായി സമാപിച്ചു. രണ്ട് ദിവസങ്ങളിൽ പകലും രാത്രിയിലുമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ പ്രാവിശ്യയിലെ പ്രമുഖരായ 14 ടീമുകൾ ഏറ്റുമുട്ടി.
ഫൈനൽ മൽസരത്തിൽ യൂണിഫൈഡ് ബ്ലൂസും ജെകെ സ്ട്രൈക്കേർസൂം തമ്മിൽ നടന്ന ആവേശകരമായ മൽസരത്തിൽ യൂണിഫൈഡ് ബ്ലൂസ് 7 വിക്കറ്റിന് വിജയിച്ചു.
ഫൈനൽ വിജയികൾക്ക് മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ 5001റിയാലും ഉം റണ്ണേഴ്സ് അപ്പിന് 3001 റിയാലും രണ്ട് ടീമിനും ജെ കെ സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത കപ്പുകളുമാണ് ഏർപ്പെടുത്തിയിരുന്നത്.
വിന്നേഴ്സിനുള്ള ട്രോഫി മത്സരത്തിന്റെ മുഖ്യ പ്രായോജകരായ യു ഐ സി സിഇഒ യും ചെയർമാനുമായ ബദറുദ്ധീൻ അബ്ദുൽ മജീദും ക്യാഷ് പ്രൈസ് ജില്ലാ പ്രസിഡണ്ട് ഗഫൂർ വണ്ടൂരും സമ്മാനിച്ചു.

റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി റീജണൽ കമ്മിറ്റി പ്രസിഡന്റ് ഇ കെ സലീമും ക്യാഷ് പ്രൈസ് ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടിയും സമ്മാനിച്ചു. ഫൈനൽ മാൻ ഓഫ് ദ മാച്ച് ട്രോഫി സംഘടനാ ചുമതലയുള്ള റീജണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളവും
ടൂർണമെന്റ് ബെസ്റ്റ് പ്ലെയറിനുള്ള ട്രോഫി ജില്ലാ സംഘടനാ ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരിയും സെമിഫൈനൽ ഓഫ് ദി മാച്ച് ട്രോഫികൾ ജില്ലാ ട്രഷറർ ഷൗക്കത്തലി വെള്ളിലയും റീജണൽ ജനറൽ സെക്രട്ടറി അൻവർ വണ്ടൂരും നൽകി. ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്സ്മാനുള്ള ട്രോഫി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല തൊടികയും ബെസ്റ്റ് ബൗളർക്കുള്ള അവാർഡ് റീജണൽ വൈസ് പ്രസിഡന്റ് ഷിജില ഹമീദും ബെസ്റ്റ് ഫീൽഡർക്കുള്ള അവാർഡ് വൈസ് പ്രസിഡന്റ് ഷാഹിദ് കൊടിയേങ്ങലും നൽകി. ടൂർണമെന്റിന്റെ നടത്തിപ്പിനായുള്ള സാങ്കേതിക സഹായങ്ങൾ നൽകിയ ഗൂക്ക ക്രിക്കറ്റ് അക്കദമിയുടെ യൂസുഫ് അലിക്കുള്ള ഉപഹാരം റീജണൽ വൈസ് പ്രസിഡന്റ് കരീം പരുത്തിക്കുന്നനും സുലൈമാൻ അലിക്കുള്ള ഉപഹാരം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറിയും ടൂർണമെന്റ് കൺവീനറുമായ നഫീർ തറമ്മലും ആഷിക് അലിക്കുള്ള ഉപഹാരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് റസാക്ക് നഹയും നൽകി. കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാനം റീജണൽ സെക്രട്ടറി ആസിഫ് താനൂർ, ജില്ലാ കമ്മിറ്റി സെക്രട്ടറിമാരായ സിദ്ദീഖ്,മുസ്തഫ പള്ളിക്കൽ ബസാർ, റഫീഖ് നെയ്തല്ലൂർ, എന്നിവർ സമ്മാനിച്ചു.
ഒഐസിസിയുടെ വിവിധ തലത്തിലുള്ള നേതാക്കന്മാരായ സി. അബ്ദുൽ ഹമീദ്, ഹനീഫ റാവുത്തർ, റഫീഖ് കൂട്ടിലങ്ങാടി,ഡോ. സിന്ധു ബിനു,പ്രമോദ് പൂപ്പാല, പാർവതി സന്തോഷ്, ബിനു പി ബേബി, നിഷാദ് കുഞ്ചു രാധിക ശ്യാം പ്രകാശ് ലിബി ജയിംസ്, ആയിഷ സജൂപ്,സുരേഷ് റാവുത്തർ, സജൂപ്, ബിനു പുരുഷോത്തമൻ , അൻവർ ചെമ്പറക്കി, ശ്യാം പ്രകാശ്, അസ്ലം ഫറോക്ക്, ദിൽഷാദ്, മുസ്തഫ നണിയൂർ നമ്പറം, ജലീൽ, ഗീത മധുസൂദനൻ, ലീന ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രവിശ്യയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ടൂർണമെന്റിന് മികവേകി.

![]()
