റിയാദ്: കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് മനപൂര്‍വം ശ്രമിക്കുകയാണെന്നും അതിനുവേണ്ടിയുള്ള പ്രചാരണത്തിനായി സി പി എം രണ്ട് മാധ്യമ പ്രവര്‍ത്തകരെ തന്നെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കെ പി സി സി ഉപാധ്യക്ഷൻ ടി സിദ്ധിക്ക് എം എൽ എ.റിയാദ് ഓ ഐ സി സി പതിനാലാം വാർഷിക പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം
കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റവുമാണ് .അതീവ ഗുരുതര സാമൂഹിക പ്രശ്നമായി ഇതു മാറിയിരിക്കുകയാണ്. ഇവ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് പകരം ബ്ലുവറിയുടെ പിന്നാലെ പോകുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വയനാട് ദുരിതാശ്വാസ സഹായത്തിന്റെ പേരിലായാലും എയിംസിന്റെ കാര്യത്തിലായാലും ഒരിക്കലും ഒരു ജനതയോട് പോലും കാണിക്കാന്‍ പാടില്ലാത്ത സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേത്.നിര്‍ദിഷ്ട നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് സമയം ആകുമ്പോള്‍ തീരുമാനിക്കുമെന്ന് ടി സിദ്ദീഖ് വ്യക്തമാക്കി. 2026 ലെ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ശക്തമായി അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതിന് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ സമയ ക്രമത്തിലുള്ള അനാസ്ഥക്ക് റിയാദിലേക്ക് വന്നപ്പോള്‍ താനും ഇരയായി മാറിയെന്നും അപ്പോഴാണ് ഗള്‍ഫ് സെക്ടറിലെ പ്രവാസി യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതന്ദുരിതത്തിന്റെ വ്യാപ്തി മനസ്സിലായതെന്നും ടി. സിദ്ധിഖ് പറഞ്ഞു. ഈ പ്രശനം ഗള്‍ഫ് സെക്ടറില്‍ മാത്രമേ നടക്കുന്നുള്ളൂ എന്നതാണ് പ്രത്യേകത. ഏറ്റവും കൂതുതാല് ആളുകള്‍ യാത്ര ചെയ്യാനുണ്ടാവുന്ന സന്ദര്‍ഭങ്ങളിലാവട്ടെ ടിക്കറ്റു നിരക്ക് ഉയര്‍ത്തുന്ന മറ്റൊരു അന്യായവും പതിവാണ്. ഈ വിഷയം പറ്റുന്ന വേദികളിലും അധികാരികളുടെ മുന്നിലും ഉന്നയിക്കുമെന്നും പരിഹാരത്തിനായി ശ്രമിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ 14 ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ റിയാദില്‍ എത്തിയതായിരുന്നു ടി സിദ്ധിഖ്. വാര്‍ത്ത സമ്മേളനത്തില്‍ ഒ ഐ സി സി ഭാരവാഹികളായ അബ്ദുള്ള വല്ലാഞ്ചിറ, സലീം കളക്കര, നവാസ് വെള്ളിമാട്കുന്ന്, ഫൈസല്‍ ബഹസ്സന്‍, സുരേഷ് ശങ്കര്‍, സക്കീര്‍ ദാനത്ത്, റഷീദ് കൊളത്തറ എന്നിവരും പങ്കെടുത്തു.
![]()
