ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത് . പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എങ്കിൽ, വിശദീകരണവും ഇഷ്ടപ്പെട്ടില്ല എങ്കിൽ പ്രസ്താവന പിൻവലിക്കുന്നുവെന്ന് സുരേഷ് ഗോപി. തന്റെ വാക്കുകൾ വളച്ചൊടിച്ചു. വേർതിരിവ് അകറ്റണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.
മുഴുവൻ ഭാഗം കൊടുത്തതും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിൽ പോയി ചോദിച്ചാൽ അറിയാം താൻ ആരെന്ന്. തന്റെ പാർട്ടിയാണ് ഗോത്ര വിഭാഗത്തിൽ നിന്ന് ഒരാളെ രാഷ്ട്രപതിയാക്കിയതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ആദിവാസി വകുപ്പു മന്ത്രിയായി ഉന്നതകുലജാതർ വരണമെന്നും, ട്രൈബൽ മുന്നാക്കക്കാരുട മന്ത്രിയാകണമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.ട്രൈബൽ വിഭാഗത്തിലുള്ള ഒരു വ്യക്തി മന്ത്രി ആകാൻ ഉണ്ടെങ്കിൽ അദ്ദേഹത്തെ ഉന്നത വിഭാഗക്കാർക്ക് വേണ്ടിയുള്ള മന്ത്രി ആക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
![]()
