കോഴിക്കോട് :കോൺഗ്രസിനെ മുൾമുനയിൽ നിർത്തി ലീഗ് അവസാന നിമിഷം സി പി എം സെമിനാറിൽ പങ്കെടുക്കില്ലന്നുള്ള തീരുമാനം അറിയിച്ചു. ഏക വ്യക്തിനിയമത്തിനെതിരെ സി പി എം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് യു ഡി എഫ് ൽ നിന്ന് കൊണ്ഗ്രെസ്സിനെ ഒഴിവാക്കി ലീഗിനെ ക്ഷണിച്ചിരിക്കുന്നു. ഇത് ഐക്യ ജനാധിപത്യ മുന്നണിയിൽ ലീഗും കോൺഗ്രസ്സും അഭിപ്രായ വ്യത്യാസം ഉണ്ടെന്നു വരുത്തി തീർക്കാനുള്ള സി പി എം തന്ത്രമാണെന്നു യു ഡി എഫ് നേതൃത്വം വിലയിരുത്തി.ഇന്നലെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ കൂടിയ നേതൃ യോഗത്തിലാണ്.
ലീഗ് ഈ മാസം 15 ന് കോഴിക്കോട് സെമിനാറിൽ പങ്കെടുക്കുന്നില്ല എന്ന തീരുമാനത്തിലേക്ക് എത്തിയതും സി പി എം ക്ഷണം നിരസിച്ചതും.സി പി എം ഈ വിഷയത്തിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ അനുവദിക്കില്ലന്നും ഏക വ്യക്തിനിയമത്തിൽ ദേശീയ തലത്തിലും പാർലമെന്റിലും കൊണ്ഗ്രെസ്സ് ആണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കണ്ടതെന്നും ലീഗ് നേതൃ യോഗം വിലയിരുത്തി.യു ഡി എഫ് നെയും കോൺഗ്രെസ്സിനെയും കനത്ത പ്രതിരോധത്തിൽ ആക്കുമെന്നറിഞ്ഞിട്ടും ലീഗ് നേതൃ യോഗം കൂടും വരെ ലീഗ് തീരുമാനം പറയാതെ ഇരുന്നത് തന്നെ കോൺഗ്രെസ്സിനുള്ള ഒരു മുന്നറിയിപ്പ് കൂടിയായിരുന്നുവെന്ന് നിഗമനം.ലീഗിന്റെ നേതൃത്വത്തിൽ കഴിഞാഴ്ച വിളിച്ചു ചേർത്ത മുസ്ലിം കോഡിനേഷൻ യോഗത്തിൽ ഏക വ്യക്തി നിയമത്തിനെതിരെ ഏതെങ്കിലും പാർട്ടികൾ വിളിക്കുന്ന സെമിനാറുകളിൽ പങ്കെടുക്കുന്നതിനു സ്വന്തം നിലയിൽ കോഡിനേഷനിലുള്ളവർക്ക് തീരുമാനം എടുക്കാം എന്ന് അഭിപ്രായം രൂപപെട്ടിരുന്നു. സമസ്ത സെമിനാറിൽ പങ്കെടുക്കുമെന്നു തീരുമാനിച്ചിട്ടുണ്ട്.
ഏതായാലും ഏക വ്യക്തിനിയമം എന്ന ബി ജെ പി, സി പി എം ചൂണ്ടയിൽ ഉടക്കി യു ഡി എഫ് ൽ ഭിന്നതക്ക് വഴി വെക്കില്ല എന്ന് തന്നെയാണ് ലീഗ് തീരുമാനം.യു ഡി എഫ് ഏകോപനസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.അതെ സമയം ലീഗ് തീരുമാനം തിരിച്ചടിയല്ലന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.
![]()
