തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രം സംസ്ഥാന പോലീസ് സൈബർ സേനയെ തയ്യാറാക്കുന്നു. പോലീസ് സേനയിൽ നിന്ന് തന്നെയാണ് നിയമനം. സിവിൽ പോലീസ് ഓഫീസർ മുതൽ ഏതു റാങ്കിലുമുള്ള എൻജിനിയറിങ്ങ്, സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഇതുവരെ 1800 പേർ അപേക്ഷ നൽകിയെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. വിദഗ്ധ പരിശീലനത്തിനു ശേഷം 300 പേരടങ്ങുന്ന സൈബർ സേന നിലവിൽ വരും.സംസ്ഥാനത്തു സൈബർ പോലീസ് സ്റ്റേഷനുകൾ ഉണ്ടങ്കിലും അവിടെ പരിശീലനം ലഭിച്ചവർ വളരെ കുറവാണ്. നിലവിൽ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് സൈബർ കേസുകളിൽ അന്വേഷണം നടക്കുന്നത്.
![]()
