മക്ക: ഹജ്ജ് സുരക്ഷയുടെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഉംറക്കുള്ള അനുമതി നാളെ മുതൽ പുനരാരംഭിക്കും. സൗദിയിൽ ഉള്ളവർക്കാണ് നാളെ മുതൽ ഉംറക്കുള്ള അനുമതി നൽകിയിരിക്കുന്നത്. കൂടാതെ മദീനയിലെ റൗള ശെരീഫ് സന്ദർശന അനുമതിയും നാളെ മുതൽ നൽകി തുടങ്ങും. ജൂലൈ 9 ഞായറാഴ്ച മുതൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവഹിക്കാമെന്നു ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച മുതൽ മദീന റൗള ശെരീഫ് സന്ദർശന അനുമതികൾ നൽകി തുടങ്ങും. അനുമതി ലഭിക്കുന്നവർക്ക് 30 മിനിറ്റ് റൗളയിലെ ചിലവഴിക്കാൻ കഴിയും.
ഹജ്ജ് കർമ്മങ്ങൾക്കായി ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ച ജൂൺ 14 നാണു ആഭ്യന്തര തീർഥാകർക്ക് ഉംറക്കുള്ള അനുമതി നിർത്തിവെച്ചത്. ഞായറാഴ്ച മുതൽ അനുമതി നൽകി തുടങ്ങിയത് ആയിരകണക്കിന് ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാൻ അവസരമാകും. വിദേശത്തു നിന്നുള്ള തീർത്ഥാടകർക്ക് ജൂലൈ 19 മുതലാണ് ഉംറക്ക് സൗദിയിൽ എത്താൻ കഴിയുക.
![]()
