ഒരേസമയം ലോക്സഭാ, സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്കുള്ള ചുവടുവെപ്പിൻ്റെ ഭാഗമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ഇപ്പോൾ നടക്കുന്ന പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായി രുന്നു ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുകയെന്നത്.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഘട്ടംഘട്ടമായി ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനാണ് സമിതിയുടെ നിർദേശം.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശം 2014 മുതൽ മോദി സർക്കാർ മുന്നോട്ടു വെക്കുന്ന ആശയം ആണ്. 1952ൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയിൽ മൊത്തം ഒരുമിച്ചാണ് നടന്നത്. അന്ന് ഇത്രയും സംസ്ഥാനങ്ങൾ ഇല്ലായിരുന്നു. 1967 വരെ ഇതായിരുന്നു പതിവ് തുടർന്നു. കേന്ദ്രത്തിലേക്കും, സംസ്ഥാനത്തിലേക്കും ഒരേ സമയം വോട്ടെടുപ്പ് നടക്കുക എന്നതാണ് വൺ നേഷൻ വൺ ഇലക്ഷൻ (‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’) എന്ന ആശയത്തിന്റെ ലക്ഷ്യം. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതി വിഷയത്തെ കുറിച്ച് കൂടുതലായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കേന്ദ്ര മന്ത്രിസഭ ഈ റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നു.
![]()
