പാലക്കാട് :നീണ്ട കാലത്തെ പ്രണയത്തിനൊടുവിൽ നടനും സംവിധായകനുമായ രാജേഷ് മാധവനും അസോസിയേറ്റ് ഡയറക്ടറും, പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടും വിവാഹിതരായി.‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി കാരാട്ട്. അസോസിയേറ്റ് ഡയറക്ടർക്ക് പുറമെ ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി. കാസർകോട് സ്വദേശിയാണ് രാജേഷ് മാധവൻ. പാലക്കാട് സ്വദേശിയാണ് ദീപ്തി.
![]()
