കൊല്ലം : പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ച് പൊറുപ്പിക്കില്ലന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസ്താവിച്ചു .കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതലാളിത്ത സമൂഹത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ പാർട്ടി കേഡറന്മാരിൽ ചില ദുർഗുണനങ്ങൾ കണ്ടു വരുന്നു .ഇങ്ങനയുള്ളവരെ തിരുത്താനും നടപടിയെടുക്കാനും വാർത്തകൾ ഉണ്ടാവുമെന്നു കരുതി നടപടികൾ എടുക്കാനോ മൂടി വെക്കാനോ പാർട്ടി ശ്രമിക്കില്ല .മെറിറ്റിന്റെയും കമ്മ്യൂണിസ്റ് ആദര്ശനങ്ങളെ ഉയർത്തി പിടിക്കുന്നതിന്റെയും അടിസ്ഥാനത്തിൽ മാത്രമേ പാർട്ടിയിൽ സ്ഥാനക്കയറ്റം പോലും ഉണ്ടാവൂ .ജീർണതകൾ പിഴുത് എറിയുക തന്നെ ചെയ്യും .ശക്തമായ ഇടതുമുന്നണിയും പിണറായി സർക്കാരിന്റെ മൂന്നാമൂഴവുമാണ് ഇപ്പോഴത്തെ ലക്ഷ്യം.ലോക ജനതക്കൊപ്പം മത്സരിക്കാനുതകുന്ന ഒരു കേരളത്തിനെ വാർത്തെടുക്കുക എന്ന സ്വപ്നമുണ്ട്.ജയിച്ചാൽ ആവേശം കൊള്ളുകയും തോറ്റാൽ ആ പണി നിർത്തിപോകുകയും ചെയ്യുന്ന പാർട്ടി അല്ല സി പി എം എന്നും അദ്ദഹം പറഞ്ഞു .
![]()
