റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരിക വേദിയുടെ സർഗ്ഗ സന്ധ്യ 2024 ഡിസംബർ 5 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് മലാസ് ചെറി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടക്കും
അഷറഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉദ്ഘാടനവും പുസ്തക പ്രകാശനവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വം നിർവ്വഹിക്കും.സാംസ്കാരിക പരിപാടിയിൽ സഖാവ് കാനം രാജേന്ദ്രൻ അനുസ്മരണം മുൻ ഏം.എൽ.ഏ. സഖാവ് സത്യൻ മെകേരീ നടത്തും.പ്രമുഖ എഴുത്തുകാരായ ജോസഫ് അതിരുങ്കൽ എഴുതിയ നോവൽ “മിയ കുൾപ്പ”യുടെ സൗദിതല പ്രകാശനവും സബീന എം. സാലിയുടെ നോവലായ “ലായം” മൂന്നാം പതിപ്പ് പ്രകാശനവും ബിനോയ് വിശ്വം നിർവഹിക്കുന്നതാണ്. പുസ്തകങ്ങൾ പ്രമുഖ മാധ്യമപ്രവർത്തകനായ സി. കെ. ഹസ്സൻ കോയ എട്ടു വാങ്ങും.
മലയാളത്തിന്റെ പ്രിയ കവി പി. ഭാസ്കരൻ മാഷ് ജന്മ ശതാബ്ദി അനുസ്മരണം ജോസഫ് അതിരുങ്കൽ നടത്തും. തുടർന്ന് പി. ഭാസ്കരൻ മാഷ് രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

![]()
