ജിദ്ദ : ജിദ്ദ സെന്‍ട്രല്‍ കെഎംസിസിയുടെ സാംസ്കാരിക വിഭാഗമായ ‘സംസ്കൃതി’യുടെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും, ചന്ദ്രികയുടെ മുന്‍ എഡിറ്ററുമായ സിപി സൈതലവി നിര്‍വഹിച്ചു. പ്രഗത്ഭ ഗായകനും, ചാനല്‍ ജൂറി അംഗവുമായ ഫിറോസ് ബാബു മുഖ്യാതിഥിയായിരുന്നു. സംസ്കൃതിയുടെ നയ രേഖ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം നിറഞ്ഞ സദസ്സിന് മുമ്പാകെ സമര്‍പ്പിച്ചു.
ചടങ്ങില്‍ സൗദി നാഷണല്‍ കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാന് അലിപാലത്തിങ്ങല്, നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയംങ്കോട്, ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് റസാഖ് മാസ്റ്റര്‍, സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ വിപി അബ്ദുറഹിമാന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സീതി കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കണ്ണമംഗലം സ്വാഗതവും നാസര്‍ മമ്പുറം നന്ദിയും പറഞ്ഞു.
അബ്ദുള്ള ഹിറ്റാച്ചി, അബ്ബാസ് വെങ്ങൂര്‍, സാബിര്‍ പാണക്കാട്, ഖാലിദ് പാളയാട്ട്, ശിഹാബ് ഒഴുകൂര്‍, മുഹമ്മദ് കുട്ടി അരിമ്പ്ര, അഷ്റഫ്, യൂസുഫ് കോട്ട, ഹസ്സന് യമഹ , തഹ്ദീര്‍ വടകര, സലാം ബേബിച്ചാല് തുടങ്ങിയവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ജിദ്ദയിലെ പ്രമുഖ കലാകാരന്മാര് അണിയിച്ചൊരുക്കിയ സംഗീത വിരുന്നും ഉണ്ടായിരുന്നു.
![]()
