ജിദ്ദ: കഴിഞ്ഞ 24 വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു വരുന്ന കൊച്ചിക്കാരുടെ സംഘടനയായ കൊച്ചി കൂട്ടായ്മക്ക് പുതിയ നേതൃത്വം. കൂട്ടായ്മയുടെ സ്ഥാപകന്‍ പരേതനായ ഗഫൂര്‍ കൊച്ചി 1990 ല്‍ ആരംഭിച്ച കൊച്ചി കൂട്ടായ്മ നാളിതുവരെയായി സൗദിയിലുടനീളവും, പശ്ചിമ കൊച്ചി കേന്ദ്രികരിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന പ്രാദേശിക സംഘടകളിലൊന്നാണ്. ജിദ്ദ ഷറഫിയയില്‍ സഫയര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുതിര്‍ന്ന അംഗം സൈനുദ്ധീന്‍ കൊച്ചി ആമുഖ പ്രഭാഷണം നടത്തി, ജിദ്ദ കേരളൈറ്റ്സ് ഫോറം ചെയര്മാന് കെ ടി എ മുനീര്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ജിബിന്‍ സമദ് കൊച്ചി(ചെയര്മാന് ),സനോജ് സൈനുദ്ധീന്‍(പ്രസിഡന്റ് ), മന്‍സൂര്‍(ജനറല്‍ സെക്രട്ടറി),ബാബു മുണ്ടന്‍വേലി(ട്രഷറര്‍ ), സിയാദ് (വൈസ് പ്രസിഡന്റ്) ,അമീഷ് മക്ക , ഷാഹിര്‍ (കോഓര്‍ഡിനേറ്റര്‍), ശാരിക് (ജീവകാരുണ്യ കണ്‍വീനര്‍), അനീസ് (ജോയിന്റ് സെക്രട്ടറി), ബാബു ഫിറോസ് (ആര്‍ട്സ് & സ്പോര്‍ട്സ്), ജോണ്‍ സിജു (പി ആര് ഒ), സൈനുദ്ധീന്‍ അബൂബക്കര്‍ (വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍), അഷ്റഫ് (ട്രസ്റ്റ് വിങ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. അബ്ദുല്‍ മജീദ്, ഷമീര്‍ ബാബു, കെ ബി ഷാജി, നാസര്‍ എന്നിവരെ ഉപദേശ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. ശ്രീധര്‍ സ്വാഗതവും ബിനോയ് ഫൈസല്‍ നന്ദിയും പറഞ്ഞു.
![]()
