റിയാദ് : റിയാദിലെ തൃശൂർ നിവാസികളുടെ കൂട്ടായ്മയായ തൃശൂർ ജില്ല പ്രവാസികൂട്ടായ്മയുടെ ജനറൽബോഡി യോഗം മലസിലുള്ള ചെറീസ് ഓഡിറ്റോറിയത്തിൽ നടന്നു .ജനറൽസെക്രട്ടറി സഗീർ അന്താറത്തറ സ്വഗതം പറഞ്ഞു.പ്രസിഡന്റ് ഷാജി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സോണറ്റ് കൊടകര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് പ്രവാസികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിന് ഏർപെടുത്തിയിരിക്കുന്ന ഫീസ് മാനദണ്ഡത്തെ കുറിച്ച് ചർച്ച ചെയ്തു.ചിലമാനേജ്മെന്റ്റും പിടിയാളുകളും വിദ്യാഭാസത്തെ വിൽപനചരക്കാകിയിരിക്കുന്നു.സർക്കാർ ഇടപെട്ട് ഫീസ് ഇളവ് അടക്കമുള്ള കാര്യങ്ങളിൽ പ്രവാസികൾക്ക് പിന്തുണ നല്കണമെന്ന് പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.
പ്രവാസം കഴിഞ്ഞു നാട്ടിലെക്ക് പോകുന് മുതിർന്നപൗരന്മാർക്കു സൗജ്യനമായ മെഡിക്കൽ സുരക്ഷാസംവിധാനം ഒരുക്കുന്നതിന് മതിയായ പരിഗണന നൽകണം. തൃശൂർ പ്രവാസി കൂട്ടായ്മ നടത്തി വരുന്ന പെൻഷൻസ്കീം കൂട്ടായ്മയുടെ ഒരുപൊൻതൂവൽ ആണെന്നും മറ്റൊരു പ്രവാസി സംഘടനക്കും അവകാശയപ്പെടാൻ കഴിയാത്ത അത്രക്കും തുകയാണ്
നല്കുന്നതെന്നും നാട്ടിൽ തിരിച്ചുപോയ 143 അംഗങ്ങൾക്കാണ് നിലവിൽ പെൻഷൻ കൊടുത്തു കൊണ്ടിരിക്കുന്നത് കൂട്ടായ്മയുടെ മികച്ച പ്രവർത്തനമായി സമൂഹം വിലയിരുത്തുന്നതായും പ്രസിഡന്റ് ഷാജി കൊടുടുങ്ങലൂർ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.പുനരധിവാസ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് മുന്നോട് പോകുവാനും തീരുമാനിച്ചു. യോഗത്തിൽ മുതിർന്ന അംഗമായ റിയാദിലെ ജീവകാരുണ്ണ്യപ്രവർത്തകനും കൂട്ടായ്മയുടെ ജീവകാരുണ്യ കൺവീനറുമായ രാജുതൃശൂർ,ഭാരവാഹി കമ്മറ്റി അംഗങ്ങളായ ലിനോമുട്ടത്ത്,സുധാകരൻ ,രാധാകൃഷ്ണൻ കളവൂർ ,റസാഖ്ചാവക്കാട്,കുമാർബദിയ ,ജിജുവേലായുധൻ ,അനിൽകുന്ദംകുളം,ജമാൽപൊട്ടിച്ചിറ, സുനിൽകൊടകര, ബാബുനിസാർ,ഡേവിഡ്മങ്ങാൻ,ബാലൻ ,ശശിധരൻപുലാശ്ശേരി, രഘുനന്ദൻ,ബാബു
രാമചന്ദ്രൻ,അലിദേശമംഗലം,ഗഫൂർ ,ജോസ് എന്നിവർ പങ്കെടുത്തു. ജനറൽബോഡിയോഗം തൃശ്ശൂർ കൂട്ടായ്മയുടെ പുതിയ സാരഥികളായി രാധാകൃഷ്ണൻ കളവൂർ (പ്രസിഡന്റ്),സഗീർഅന്തറതറ(ജനസെക്രട്ടറി),അനിൽമാളിയേക്കൽ(ട്രഷർ), സോണറ്റ്കൊടകര ,ബാബുനിസാർ(വൈപ്രസിഡണ്ട്മാർ) ,ജിജുവേലായുധൻ ,ബാബുരാമചന്ദ്രൻ(സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.
![]()
