സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ റിയാദ് മെട്രോ യാഥാർഥ്യമായ ഈ വേളയിൽ ജി സി സി ടൈംസ് ഈ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച മലയാളികളെ കണ്ടെത്തി അവരുടെ അനുഭവങ്ങൾ വായനക്കാർക്ക് എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് .ആദ്യ അനുഭവ കുറിപ്പ് കൊച്ചി സ്വദേശി ജിബിൻ സമദിന്റെ ആയിരുന്നു.അദ്ദേഹത്തിന്റെ മെട്രോ യാത്ര അനവധി പേര് വായിക്കുകയും ഞങ്ങളും മെട്രോയുടെ ഭാഗമായി റിയാദിൽ ഉണ്ടായിരുന്നു എന്നൊക്കെ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അടുത്ത ആളിനെ തെരെഞ്ഞുകൊണ്ടിരിക്കുമ്പോഴായിരുന്നു സോഷ്യൽ മീഡിയ താരവും റിയാദിലെ സാമൂഹിക സാംസ്കാരിക കലാരംഗത്തെ സജീവ സാന്നിധ്യമായ ജിൽ ജിൽ മാളവന എന്ന ജിൽസൺ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് ശ്രദ്ധിച്ചത്.കൗതുകം തോന്നിയപ്പോൾ ആ മുഖപുസ്തകത്തിലെ വർഷങ്ങൾക്ക് മുൻപുള്ള താളുകളിലേക്ക് പോകാൻ തോന്നി.അപ്പോഴാണ് അദ്ദേഹത്തിന്റെ റിയാദ് മെട്രോയിൽ ജോലി ചെയ്ത സമയങ്ങളിലെ പോസ്റ്റും ഫോട്ടോയുമൊക്കെ കണ്ടത്.

പത്തു വര്ഷം മുൻപ് മെട്രോയുടെ നിർമ്മാണ പദ്ധതിയുടെ ഭാഗമായ നെസ്മ ആൻഡ് പാർട്നെർസ് കമ്പനിയിൽ ഡ്രാഫ്റ്റ് മാൻ ആയാണ് റിയാദിൽ എത്തുന്നത് . ആദ്യമൊക്കെ മെട്രോ പദ്ധതിയുടെ ഒരു രൂപവും മനസിൽ ഇല്ലായിരുന്നുവെങ്കിലും പതിയെ പതിയെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചപ്പോൾ മെട്രോ പാതയും അതിലൂടെ കുതിച്ചു പായുന്ന ട്രെയിനുമൊക്ക മനസ്സിൽ വന്നു തുടങ്ങിയതായി ജിൻസൺ പറയുന്നു.തന്റെ ജോലിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾക്കായി മെക്കാനിക്കൽ ,എലെക്ട്രിക്കൽ ,പ്ലംബിങിന്റെ വരയുള്ള വരപ്പുകൾ ഈ സീനിയർ എം ഇ പി ഡ്രാഫ്ട്മാൻ കൈകാര്യം ചെയ്തിട്ടുണ്ട്.വിവിധ രാജ്യക്കാരായ വിവിധ ഭാഷകൾ സംസാരിക്കുന്നവരോട് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ കരിയറിലെ വഴിത്തിരിവായിട്ടാണ് ഈ എറണാകുളം സ്വദേശി കാണുന്നത് .കിലോമീറ്ററോളം നടക്കുകയും സീനിയർ എഞ്ചിനിയറന്മാരോടൊപ്പം മെട്രോ പദ്ധതിയുടെ ഊടും പാവുമൊക്കെ കണ്ടറിഞ്ഞു വരയ്ക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞതായി പറയുന്നു .
ജോലിക്കൊപ്പം റിയാദിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ തന്റേതായ ഒരിടം കണ്ടെത്താൻ ജിൽ ജിൽ മാളവനക്ക് കഴിഞ്ഞു.

താടിയും മുടിയുമൊക്കെ നീട്ടി വളർത്തി ഏവരുടെയും ശ്രദ്ധ കേന്ദ്രമായ ഇദ്ദേഹം ഏതു സംഘടനയുടെ പരിപാടിയായലും ആഘോഷമായാലും അതിന്റെ നടത്തിപ്പിനും വിജയത്തിനും ഇദ്ദേഹം മുന്നിൽ കാണും.സെലിബ്രേറ്റികൾ റിയാദിൽ പങ്കെടുക്കുന്ന പരിപാടികളിൽ ഇദ്ദേത്തിന്റെയും സുഹൃത്തുക്കളുടെയും സാനിധ്യം ഏറെ ശ്രദ്ധേയമാണ്.
തന്റെ എല്ലാ ഉയർച്ചക്കും കൂടെ നിന്നിട്ടുള്ള സ്നേഹനിധികളായ സുഹൃത്തക്കൾ, ,സംഘടനകൾ ,കമ്പനിയിലെ സഹപ്രവർത്തകർ എല്ലാവരുമാണെന്ന് വിനയത്തോടെ പറയുന്നു,പേരുകൾ പറഞ്ഞാൽ അതിൽ ആരെങ്കിലുടെയും പേര് വിട്ടുപോയാൽ ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്,അത്രക്ക് വലിയ ഒരു സൗഹൃദ വലയം തന്നെയുണ്ട്.
ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചയി്ലും കൂടെ നിക്കുന്ന അമ്മ എൽസി ജോസ് നാട്ടിൽ കാറ്ററിങ് സർവീസ് നടത്തുന്നത് അഭിമാനത്തോടെ ജി സി സി ടൈമ്സ്നോട് പറഞ്ഞു.
ജിൻസന്റെ ജീവിതത്തിലും കലാരംഗത്തെ പ്രവർത്തനങ്ങൾക്കൊക്കെ കട്ട പിന്തുണയായിട്ടുള്ള ഭാര്യ പ്രിൻസി ഖത്തറിൽ നഴ്സ് ആയി ജോലി ചെയ്യുന്നു.
സഹോദരൻ ജിബിൻ മെട്രോയിൽ സീനിയർ യൂട്ടിലിറ്റി ഡ്രാഫ്ട്മാൻ ആയി ജോലി ചെയ്യുന്നു.മറ്റൊരു സഹോദരൻ ടിൻസൻ കിംഗ് സൽമാൻ പാർക്ക് പൊജെക്ടിൽ ഡോക്യുമെന്റ് കൺട്രോളർ മാനേജർ ആയും ജോലി ചെയുന്നു.ജിൽ ജിൽ ഇപ്പോൾ കിംഗ് സൽമാൻ പാർക്ക് പ്രോജെക്ടിൽ അതെ മെട്രോയോയിൽ ജോലി ചെയ്ത കമ്പനിയിൽ തന്നെ ഉണ്ട്.റിയാദിലെ സൗഹൃദമാണ് തന്റെ പ്രവാസത്തിന്റെ സമ്പാദ്യമെന്ന് അദ്ദേഹം എടുത്തു പറഞു.
![]()
