കോഴിക്കോട് : മുസ്ലീം ലീഗിന്റെ വനിതാ വിഭാഗം സംസ്ഥാന ട്രഷററും അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ അജാനൂര്‍ കൊളവയലിലെപി. പി. നസീമ ടീച്ചര്‍ (49) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വ്യാഴാഴ്ച രാവിലേ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അറബിക് അധ്യാപികയാണ്.
കൊളവയലിലെ പരേതരായ കെ വി മുഹമ്മദിന്റെയും പി പി ആയിഷയുടെയും മകളാണ്. ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി (റിട്ട. അധ്യാപകന്). മക്കള്‍: മന്‍സൂര്‍ (വിദ്യാര്‍ത്ഥി മംഗലാപുരം) , നസ്രിയ.മരുമകന്: നൗഷാദ് (പരയങ്ങാനം). സഹോദരങ്ങള്‍: സലാം, നാസര്‍, ബഷീര്‍, മറിയം, സഫിയ, നബീസ , മൈമൂന, ഫൗസിയ , പരേതനായകുഞ്ഞബ്ദുള്ള.
![]()
