വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ നാളെ രാവിലെ 8 മണിക്ക് തുടങ്ങും.പോളിങ് ശതമാനത്തിൽ ഇടിവുണ്ടായെങ്കിലും പാലക്കാട് തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് പ്രവർത്തകരും നേതാക്കളും. എന്നാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി യും എല്‍ഡിഎഫും. പാലക്കാടിനൊപ്പം പ്രിയങ്ക ഗാന്ധിയിലൂടെ വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് ഉറച്ച വിശ്വസിക്കുന്നുണ്ട് .ആദ്യം അവകാശപ്പെട്ട ഭൂരിപക്ഷമായ അഞ്ചു ലക്ഷം പോളിംഗ് ശതമാനം വയനാട്ടിൽ കുറഞ്ഞു കൊണ്ട് കടക്കുമോ എന്നാശങ്ക ചില നേതാക്കളുടെ പ്രസ്താവനകളിൽ നിഴലിച്ചു നിക്കുന്നുണ്ട്. വയനാട് വിജയപ്രതീക്ഷയില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ മുല്ലക്കര രത്നാകരന് കഴിയുമെന്നാണ് സിപിഐ വിലയിരുത്തൽ.പാലക്കാട്ട് എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ അവകാശവാദം ഉന്നയിക്കുമ്പോൾ അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി വിവിധ ചാനലുകളിൽ പറഞ്ഞു .സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവും പാണക്കാട് സന്ദർശനവും ബി ജി പി യിലെ ആഭ്യന്തര കലാപം മറന്നു നേതാക്കളും ആർ എസ് എസും കൂടുതൽ ഒരുമയോടെ പ്രവർത്തിച്ചതായി കണക്കാക്കുന്നു .ട്രോളി വിവാദം സി പി എം നു തിരിച്ചടിയായതായി പിന്നീട് അവർ പ്രചാരണ രംഗത്ത് ആ വിഷയത്തെ ഉന്നയിക്കാതിരുന്നതിന് കാരണമാണ് .ചേലക്കര പിടിച്ചെടുക്കുമെന്നു യു ഡി എഫ് ഉറച്ചു പറയുമ്പോൾ കെ രാധാകൃഷ്ണൻ ചെയ്ത വികസന പ്രവർത്തനങ്ങൾ മാത്രം മതി തങ്ങൾക്ക് ജയിക്കാൻ എന്ന് എൽ ഡി എഫ് ചൂണ്ടി കാട്ടുന്നു .10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും.
![]()
